Posted On
date_range Updated On
date_range കാവേരി: കമൽഹാസൻ എച്ച്.ഡി. കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തി
ബംഗളൂരു: കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് നടനും മക്കൾ നീതി മയ്യം പാർട്ടി നേതാവുമായ കമൽഹാസൻ കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുമായി ചർച്ച നടത്തി. കർണാടക മുഖ്യമന്ത്രിയുടെ പ്രതികരണം ആശ്വാസം പകരുന്നതായിരുന്നുവെന്നും തനിക്ക് പ്രതീക്ഷയുണ്ടെന്നും കമൽഹാസൻ കൂടിക്കാഴ്ച്ചക്കു ശേഷം പ്രതികരിച്ചു. തങ്ങൾ ജലം പങ്കിടും. മുഖ്യമന്ത്രിയും അതേ രീതിയിലാണ് കാര്യങ്ങളെ നോക്കി കാണുന്നതെന്ന് അറിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുമാരസ്വാമിക്കു മുമ്പ് സംസ്ഥാനം ഭരിച്ച സിദ്ധരാമയ്യ കാവേരിയിലെ ജലം തമിഴ്നാടിന് വിട്ടുകൊടുക്കുന്നതിനെ എതിർത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.