പദവിയുടെ തണൽപറ്റി കല്യാൺ സിങ്

ന്യൂഡൽഹി: ബാബരി മസ്ജിദ് തകർത്ത ക്രിമിനൽ ഗൂഢാലോചനക്ക് എൽ.കെ. അദ്വാനിയും മറ്റും വൈകാതെ വിചാരണ നേരിടാനിരിക്കെ, കൂട്ടുപ്രതിയായ യു.പി മുൻ മുഖ്യമന്ത്രി കല്യാൺ സിങ്ങിന് ഭരണഘടന പദവിയുടെ താൽക്കാലിക തണൽ. രാജസ്ഥാൻ ഗവർണറാണ് കല്യാൺ സിങ്. ഗവർണറെ കുറ്റവിചാരണ ചെയ്യാൻ വകുപ്പില്ല. എങ്കിലും കല്യാൺ സിങ്ങിനെ കോടതി വെറുതെ വിട്ടിട്ടില്ല. പദവി ഇല്ലാതായാൽ ഉടൻ കുറ്റം ചാർത്തി വിചാരണക്ക് വിധേയനാക്കണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ കൂട്ടുപ്രതിയായിട്ടും രാജിക്ക് തയാറാകാതെ പദവിയിൽ തുടരുകയാണ് കല്യാൺ സിങ്. കേന്ദ്രമന്ത്രി ഉമാഭാരതിയും കേസിൽ കൂട്ടുപ്രതിയാണെങ്കിലും അധികാരം വിെട്ടാഴിയില്ലെന്ന നിലപാട് എടുത്തുകഴിഞ്ഞു. 

അധികാരത്തിെൻറ ബലത്തിൽ നിയമത്തെ വെട്ടിക്കുന്ന രണ്ടുപേരുടെയും നടപടി പരക്കെ വിമർശിക്കപ്പെടുന്നുണ്ട്. ഇരുവരും രാജിവെക്കണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടു. നീതിപീഠത്തിെൻറയും ജനാധിപത്യത്തിെൻറയും അന്തസ്സും വിശ്വാസ്യതയും മുറുകെപ്പിടിക്കുന്ന വിധിയാണിതെന്ന് അവർ ചൂണ്ടിക്കാട്ടി.  ബാബരി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട ക്രിമിനൽ ഗൂഢാലോചനക്കേസിൽനിന്ന് സാേങ്കതിക പിഴവും കേന്ദ്രാധികാരവും മുതലാക്കി കുറ്റമുക്തി നേടിയ എൽ.കെ. അദ്വാനിയും മറ്റു മുതിർന്ന ബി.ജെ.പി നേതാക്കളും വലിയൊരു ഇടവേളക്കു ശേഷം കുറ്റവിചാരണ നേരിടേണ്ടി വരുന്ന സാഹചര്യം, അവർക്കും ബി.ജെ.പിക്കും കനത്ത ആഘാതമാണ്.  

കാൽ നൂറ്റാണ്ട് ഒരു കേസ് ഇത്തരത്തിൽ ഇഴഞ്ഞത് നീതിയെ വെട്ടിക്കുന്ന നടപടിയാണെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. രണ്ടംഗ ബെഞ്ചിനു വേണ്ടി ജസ്റ്റിസ് നരിമാനാണ് വിധിന്യായം എഴുതിയത്. തുറന്ന കോടതിയിൽ ബുധനാഴ്ച വിധിന്യായം വായിക്കുേമ്പാൾ അദ്വാനിയുടെയും ജോഷിയുടെയും പേരുകൾ അദ്ദേഹം പ്രത്യേകമായി എടുത്തുപറഞ്ഞു. അവർക്കെതിരായ ക്രിമിനൽ ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിക്കുന്നുവെന്ന കാര്യത്തിന് അടിവരയിടുകയാണ് അതിലൂടെ ചെയ്തത്. 

രാഷ്ട്രപതി തെരഞ്ഞെടുപ്പ് അടുത്തുവരുന്ന ഘട്ടത്തിലാണ് സുപ്രീംകോടതി വിധിയിലൂടെ അദ്വാനിക്കും ജോഷിക്കും മറ്റുമെതിരെ നിയമക്കുരുക്ക് തയാറായത്. രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാനുള്ള സാധ്യതകളുടെ അന്വേഷണത്തിലായിരുന്നു അദ്വാനി. ആ പദവി അദ്വാനിക്ക് കൊടുക്കാൻ നരേന്ദ്ര മോദിയോ സംഘ്പരിവാർ നേതാക്കളോ തയാറായിരുന്നില്ലെന്നത് മറ്റൊരു കാര്യം. എന്നാൽ, ഉന്നത പദവികളിലേക്ക് പരിഗണിക്കപ്പെടുകയെന്ന ചെറുസാധ്യത പോലും അടഞ്ഞുപോയിരിക്കുകയാണ് ഇപ്പോൾ. 

Tags:    
News Summary - kalyan singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.