കല്യാൺ ബാനർജി, മ​ഹു​വ മൊ​യ്ത്ര

മഹുവ സ്ത്രീ വിരുദ്ധയെന്ന് കല്യാൺ ബാനർജി; പന്നികളോട് ഗുസ്തി പിടിക്കാറില്ലെന്ന് മഹുവ; തൃണമൂലിനെ നാറ്റിച്ച വി​ഴു​പ്പ​ല​ക്ക​ലി​നൊ​ടു​വി​ൽ ചീഫ് വിപ്പ് സ്ഥാനം രാജിവെച്ച് കല്യാൺ ബാനർജി

ന്യൂ​ഡ​ൽ​ഹി: മ​ഹു​വ മൊ​യ്ത്ര​യു​മാ​യു​ള്ള പ​ര​സ്യ​മാ​യ വി​ഴു​പ്പ​ല​ക്ക​ലി​നൊ​ടു​വി​ൽ ലോ​ക്സ​ഭ​യി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ചീ​ഫ് വി​പ്പ് സ്ഥാ​ന​ത്തു​നി​ന്നു​ള്ള ക​ല്യാ​ൺ ബാ​ന​ർ​ജി​യു​ടെ രാ​ജി മ​മ​ത ബാ​ന​ർ​ജി സ്വീ​ക​രി​ച്ചു. മ​ഹു​വ​യും ക​ല്യാ​ണും ന​ട​ത്തു​ന്ന പ​ര​സ്യ​വി​മ​ർ​ശ​ന​ങ്ങ​ളെ ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന പാ​ർ​ല​​മെ​ന്റ​റി പാ​ർ​ട്ടി​യോ​ഗ​ത്തി​ൽ മ​മ​ത ബാ​ന​ർ​ജി രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചി​രു​ന്നു. അ​തി​ന് ശേ​ഷ​മാ​ണ് ക​ല്യാ​ൺ ബാ​ന​ർ​ജി മ​മ​ത​ക്ക് രാ​ജി​ക്ക​ത്ത് ന​ൽ​കി​യ​തും അ​വ​ർ സ്വീ​ക​രി​ച്ച​തും. മ​ഹു​വ​യു​മാ​യു​ള്ള ഉ​ട​ക്കി​നി​ട​യി​ൽ ര​ണ്ടാം ത​വ​ണ​യാ​ണ് ക​ല്യാ​ൺ ബാ​ന​ർ​ജി ചീ​ഫ്‍ വി​പ്പ് സ്ഥാ​നം രാ​ജി​വെ​ച്ച​ത്. ആ​ദ്യം അ​ഭി​ഷേ​ക് ബാ​ന​ർ​ജി​ക്ക് രാ​ജി​ക്ക​ത്ത് ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല.

പാർട്ടിയുടെ മുതിർന്ന അംഗങ്ങളായ ​മഹുവ മൊയ്ത്രയും കല്യാൺ ബാനർജിയും തമ്മിലെ ഏറ്റുമുട്ടൽ രൂക്ഷമാകുന്നതിനൊടുവിലാണ് ചീഫ് വിപ്പ് പദവിയിൽ നിന്നുള്ള രാജി.

ഒഡിഷയിൽ നിന്നുള്ള ബി.ജെ.ഡി മുൻ എം.പി പിനാകി മി​സ്രയുമായുള്ള മഹുവയുടെ വിവാഹത്തിനു പിന്നാലെ, പരിഹാസവുമായി കല്യാൺ ബാനർജി രംഗത്തെത്തിയിരുന്നു.

നാൽപതു വര്‍ഷത്തെ ദാമ്പത്യബന്ധം തകര്‍ത്തശേഷം 65 വയസുള്ള ആളെ വിവാഹം കഴിച്ചയാളാണ് മഹുവയെന്നും അവരാണ് ഏറ്റവും വലിയ സ്ത്രീ വിരുദ്ധയെന്നും കല്യാണ്‍ ബാനര്‍ജി വിമര്‍ശിച്ചു.

എന്നാൽ, ഈ വിമർശനത്തിനെതിരെ രൂക്ഷമായിരുന്നു തൃണമൂലിന്റെ തീപ്പൊരി നേതാവ് മഹുവയുടെ പ്രതികരണം. കഴിഞ്ഞ ദിവസം ദേശീയ മാധ്യമത്തിനു നൽകിയ പോഡ്കാസ്റ്റിനിടെ ‘പന്നിയുമായി ഗുസ്തി പിടിക്കാറില്ല’ എന്നായി മഹുവയുടെ മറുപടി. ഗുസ്തി പിടിക്കാൻ പന്നികൾക്ക് ഇഷ്ടമാണ്. എന്നാൽ, അത് നമ്മളെ വൃത്തികേടാക്കും’ -അവർ പറഞ്ഞു.

‘ഇന്ത്യയിൽ സ്ത്രീവിരുദ്ധരും, ലൈംഗിക ദാരിദ്ര്യമുള്ളവരും, ദുഷ്ടരുമായ പുരുഷന്മാർ വളരെ കൂടുതലാണ്, എല്ലാ പാർട്ടികളിലും അവർക്ക് പാർലമെന്റിൽ പ്രാതിനിധ്യവുമുണ്ട് -മഹുവ ആഞ്ഞടിച്ചു.

പോഡ്കാസ്റ്റിലെ പരാമർശങ്ങൾ വിവാദങ്ങൾക്ക് തീപകർന്നതോടെയാണ് ‘എക്സ്’ പ്ലാറ്റ്ഫോമിൽ വലിയ കുറിപ്പ് പങ്കുവെച്ച് കല്യാൺ ബാനർജി രാജിവെച്ചത്.

സഹ എം.പിയെ ‘പന്നി’യോട് ഉപമിക്കുന്നത് പോലുള്ള മനുഷ്യത്വരഹിതമായ ഭാഷയുടെ ഉപയോഗം ഉൾപ്പെടെയുള്ള വാക്കുകൾ അവർ ഉപയോഗിക്കുന്നത് നിർഭാഗ്യകരമാണെന്ന് കല്യാൺ ബാനർജി പറഞ്ഞു. പൊതു ഇടങ്ങളിലെ തരംതാണ പെരുമാറ്റമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. .

Tags:    
News Summary - Kalyan Banerjee steps down as TMC's Lok Sabha chief whip over coordination issue with party MPs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.