ബംഗളൂരു: പത്രപ്രവർത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിനെ വധിച്ച കേസിൽ നേരത ്തേ അറസ്റ്റിലായ മൂന്നുപേരെ കൽബുർഗി വധക്കേസിലും പ്രതിചേർത്തു. ഗൗരി ലങ്കേഷ് വധക്ക േസ് അന്വേഷിക്കുന്ന കർണാടക പൊലീസിെൻറ പ്രത്യേക അന്വേഷണസംഘത്തിന് (എസ്.ഐ.ടി) കൽബുർ ഗി വധക്കേസും കൈമാറിക്കൊണ്ട് ഫെബ്രുവരി 26ന് സുപ്രീംകോടതി ഉത്തരവിട്ടതിന് പിന്നാലെയ ാണ് മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഉത്തര കർണാടകയിലെ ബെളഗാവിയിൽനിന്നുള്ള വ്യാപാരികളായ അമിത് ബഡ്ഡി, ഗണേഷ് മിസ്കിൻ, മഹാരാഷ്ട്രയിൽനിന്നുള്ള ബൈക്ക് മെക്കാനിക്ക് വസുദേവ് സൂര്യവംശി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മൂവരും ഗൗരി ലങ്കേഷ് വധക്കേസുമായി ബന്ധപ്പെട്ട് നേരത്തേ തന്നെ അറസ്റ്റിലായിരുന്നു.
മൂന്നുപേരെയും പ്രതിചേർത്തുകൊണ്ടുള്ള റിപ്പോർട്ട് സുപ്രീംകോടതിയിൽ നേരത്തേ തന്നെ സമർപ്പിച്ചിരുന്നുവെന്നും കേസിൽ ഉൾപ്പെട്ട മറ്റു പ്രതികളെയും വൈകാതെ പിടികൂടുമെന്നുമാണ് അന്വേഷണം സംഘം പറയുന്നത്. മറ്റു പുരോഗമനവാദികളെ കൊലപ്പെടുത്തിയ കേസിൽ നിലവിൽ ജയിലിൽ കഴിയുന്നവർക്ക് കൽബുർഗിയുടെ വധക്കേസിലും പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിെൻറ കണ്ടെത്തൽ.
2015 ആഗസ്റ്റ് 30നാണ് കർണാടകയിലെ ധർവാദിലെ കല്യാൺ നഗറിലെ വീട്ടിൽ യുക്തിവാദികൂടിയായ പ്രഫ. എം.എം. കൽബുർഗി വെടിയേറ്റ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.