കോവിഡ്​ രണ്ടാം തരംഗത്തിൽ വീണത്​​ ഇന്ത്യ മാത്രം; ഇത്​ ചൈനയുടെ വൈറസ്​ ആക്രമണമെന്ന്​​ ബി.ജെ.പി നേതാവ്​

ന്യൂഡൽഹി: കോവിഡ്​ രണ്ടാം തരംഗം ഇന്ത്യയെ പിടികൂടിയത്​ അപ്രതീക്ഷിതമായാണോ അതോ ചൈന വൈറസിനെ അയച്ചി​ട്ടോ​? വിഷയത്തിൽ ചർച്ച ആവശ്യമാണെന്നും ചൈനയുടെ കറുത്ത കരങ്ങൾക്ക്​ പങ്കുണ്ടെന്നും പറയുന്നു, ബി​.ജെ.പി ജനറൽ സെക്രട്ടറി കൈലാശ്​ വിജയ്​വർഗിയ. ഒരു പരിപാടിയിൽ നടത്തിയ പ്രഭാഷണത്തി​െൻറ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്​.

''കോവിഡ്​ രണ്ടാം തരംഗം സംഭവിച്ചിരിക്കുന്നു. അത്​ പൊട്ടിപ്പുറപ്പെട്ടതാണോ ​അതോ അയച്ചതോ? അത്​ ചർച്ച ചെയ്യപ്പെടണം. കാരണം, ലോക​ത്ത്​ ഏതെങ്കിലും രാജ്യം ചൈനയെ വെല്ലുവിളിച്ചു​ണ്ടെങ്കിൽ അത്​ ഇന്ത്യയാണ്​. പ്രധാനമന്ത്രി നരേന്ദ്ര മേ​ാദിയാണ്​ വെല്ലുവിളിച്ചത്​''- വിജയ്​വർഗിയ പറയുന്നു.

''ഇത്​ വൈറസ്​ അയച്ച്​ നമ്മുടെ രാജ്യത്തെ ഉപദ്രവിക്കാൻ ചൈന നടത്തിയ ആക്രമണമായാണ്​ മനസ്സിലാകുന്നത്​. കാരണം, രണ്ടാം തരംഗം ഇന്ത്യയിൽ മാത്രമാണ്​ റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​. അയൽ രാജ്യങ്ങളായ ബംഗ്ലദേശ്​, പാകിസ്​താൻ, ശ്രീലങ്ക, ഭൂട്ടാൻ, അഫ്​ഗാനിസ്​താൻ എന്നിവിടങ്ങളി​െലാന്നുമില്ല''- വിജയ്​വർഗിയ കാര്യകാരണ സഹിതമാണ്​ ചൈന നടത്തിയ പുതിയ യുദ്ധം വിശദീകരിക്കുന്നത്​.

തിങ്കളാഴ്​ച ഓക്​സിജൻ കോൺസെൻട്രേറ്റർ വിതരണവുമായി ബന്ധപ്പെട്ട്​ നടന്ന ചടങ്ങിലായിരുന്നു ബി.ജെ.പി നേതാവി​െൻറ പുതിയ കണ്ടെത്തൽ.

സംഭവം വിവാദമായതോടെ കോൺഗ്രസ്​ രംഗത്തെത്തി. ഇന്ത്യക്കെതിരെ ചൈന നടത്തിയ ജൈവ യുദ്ധമാണോയെന്ന്​ വിജയ്​വർഗിയ വിശദീകരിക്കണമെന്ന്​ കോൺഗ്രസ്​ വക്​താവ്​ ചോദിച്ചു. ​ബി​​.ജെ.പി നയിക്കുന്ന കേന്ദ്ര സർക്കാറി​െൻറ നയങ്ങളും പിടിപ്പുകേടുമാണ്​ കാര്യങ്ങൾ വഷളാക്കിയതെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Kailash Vijayvargiya says Covid 2nd wave affected only India, explains why

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.