ഇൗ ഒാക്​സിജൻ ക്ഷാമ കാലത്ത്​ ഡോ: കഫീൽഖാൻ എന്തെടുക്കുകയാണ്​​​? രോഗികളുടെ സ്വന്തം 'ഒാക്​സിജൻ ഡോക്​ടർ'തെരുവിലാണിപ്പോൾ

കുഞ്ഞുങ്ങളുടെ ഡോക്​ടറായിരുന്നു കഫീൽഖാൻ. ഗോരഖ്​പൂരിലെ ആശുപത്രിയിൽ പിഞ്ചുകുഞ്ഞുങ്ങൾ ജീവവായു കിട്ടാതെ പിടഞ്ഞുവീണപ്പോൾ കണ്ടുനിൽക്കാനാവാതെ സ്വന്തം പണംമുടക്കി ഒാക്​സിജൻ വാങ്ങിനൽകിയ മനുഷ്യസ്​നേഹി. ത​െൻറ നാട്ടിലെ ആശുപത്രയിൽ ഒാക്​സിജൻ കിട്ടാനില്ലെന്ന്​ പുറംലോകം അറിഞ്ഞതോടെ ഗോരഖ്​പൂരി​െൻറ നാഥനായി സ്വയം ചമഞ്ഞിരുന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്​ കലികയറി. പിന്നാലെ കഫീൽഖാന്​ സസ്​പെൻഷനും പിന്നെ കേസും അറസ്​റ്റും. ഭരണകൂടത്തി​െൻറ പ്രിതികാര നടപടി സഹിക്കാനാവാതെ അയാൾക്ക്​ ജനിച്ച നാടുതന്നെ വി​േട്ടാടേണ്ടിവന്നു.


ഇന്ന്​ യു.പിയിലെ ഒരാശുപത്രിയിലും ആവശ്യത്തിന്​ ഒാക്​സിജനില്ലെന്നത്​ എല്ലാവർക്കും അറിയാം. സംസ്​ഥാനത്തുടനീളം ആയിരക്കണക്കിന്​ കഫീൽഖാൻമാർ ഉയർത്തെഴുന്നേറ്റിരിക്കുന്നു. ജീവവായു കിട്ടാതെ ഞങ്ങളുടെ പ്രിയപ്പെട്ടവർ ശ്വാസംമുട്ടി മരിക്കുന്നതായി നൂറുകണക്കിനുപേർ ദിവസവും സാക്ഷ്യം പറയുന്നു. അവരിൽ ചിലർ യോഗിയെ പരസ്യമായി അസഭ്യം പറയുകയും വെല്ലുവിളിക്കുകയും ചെയ്യുന്നു. ജനിച്ച നാടിന്​, തന്നെ ഏറ്റവും ആവശ്യമുള്ളപ്പോൾ അവിടെ എത്താനാകാത്തതി​െൻറ വിഷമത്തിലാന്​ നിലവിൽ കഫീൽഖാൻ. ഡോക്​ടറെന്ന നിലയിലുള്ള 15 വർഷത്തെ ത​െൻറ അനുഭവങ്ങൾ കോവിഡ്​ കാലത്ത്​ യു.പിക്കായി ഉപയോഗപ്പെടുത്താൻ തയ്യാറാണെന്നും ത​െൻറ പുറത്താക്കൽ നടപടി പുനപ്പരി​ശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

Full View

കഫീൽ ഖാൻ എവിടെയാണ്​?

നിലവിൽ ഡോ: കഫീൽഖാൻ രാജസ്​ഥിനിൽ അഭയാർഥിയായി കഴിയുകയാണ്​. അലഹബാദ് ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് ജയിലില്‍ നിന്ന് വിട്ടയക്കപ്പെട്ട ഖാന്‍ സുരക്ഷിതതാവളം തേടിയാണ്​ 2020 സെപ്​റ്റംബറിൽ കുടുംബത്തോടൊപ്പം ജയ്​പൂരിലെത്തിയത്​. ഉത്തർപ്രദേശിൽ നിന്നാൽ വീണ്ടും ഏതെങ്കിലും കേസ് കെട്ടിച്ചമച്ച് യോഗി ആദിത്യനാഥ് തന്നെ ജയിലിൽ അടച്ചേക്കുമോ എന്ന ഭയം മൂലമായിരുന്നു ഇൗ ഒളിച്ചോട്ടം. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഉപദേശ പ്രകാരമാണ് താന്‍ ജയ്പൂരിലേക്ക് താമസം മാറിയതെന്നാണ്​ അന്ന്​ കഫീല്‍ ഖാന്‍ പറഞ്ഞത്​. 'പ്രിയങ്ക ഗാന്ധി എന്നെ വിളിച്ച് രാജസ്ഥാനില്‍ വന്ന് താമസിക്കാന്‍ ഉപദേശിച്ചു. നിങ്ങള്‍ക്ക് സുരക്ഷിതമായ താവളമൊരുക്കാമെന്നും ഉറപ്പ് നൽകി. യു.പി സര്‍ക്കാര്‍ നിങ്ങളെ മറ്റേതെങ്കിലും കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചേക്കാമെന്നും അവിടെ തുടരുന്നത് സുരക്ഷിതമല്ലെന്നും പ്രിയങ്ക പറഞ്ഞു. അതിനാല്‍ യു.പിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചു' കഫീല്‍ ഖാന്‍ അന്ന്​ പറഞ്ഞു'.


കോവിഡി​െൻറ രണ്ടാം തരംഗ​ കാലത്ത്​ ​കഫീൽ ഖാൻ തെരുവിൽ സജീവമാണ്​. 'ഡോട്​കേഴ്​സ്​ ഒാൺ റോഡ്'​ എന്ന പേരിൽ കോവിഡ്​ ബോധവത്​കരണവുമായി നിരന്തര യാത്രയിലാണ്​​ അദ്ദേഹം. സന്നദ്ധ സേവകരുടെ ചെറിയ സംഘത്തോ​െടാപ്പം വീട്​ വീടാന്തരം കയറിയിറങ്ങിയാണ്​ ഇവരുടെ പ്രവർത്തനം. 'കോവിഡ്​ കാരണമല്ല രാജ്യ​െത്ത ആരോഗ്യ സംവിധാനം തകർന്നതെന്നും തകർച്ചയിലായ ആരോഗ്യ സംവിധാനത്തെ കോവിഡ്​ തുറന്നുകാട്ടുക മാത്രമാണ് ചെയ്​തതെന്നും'അദ്ദേഹം പറയുന്നു. 'എൻസഫലൈറ്റിസ് ബാധിച്ച കുഞ്ഞുങ്ങളായ രോഗികൾക്ക് ഓക്​സിജൻ ലഭ്യമാക്കുന്നതിന്​ ശിക്ഷയായി ഞാൻ ജയിൽ ശിക്ഷ അനുഭവിച്ചു. എ​െൻറ അമ്മയും ഭാര്യയും മക്കളും സഹോദരങ്ങളും ഇതിന്​ വലിയ വില നൽകി. ഇപ്പോൾ എല്ലാവരും ഒാക്​സിജൻ ക്ഷാ​മത്തെകുറിച്ച്​ സംസാരിക്കുന്നു'-അദ്ദേഹം പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.