ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന െഎ.എസ്.ആർ.ഒയുടെ ചെയർമാനായി പ്രമുഖ ശാസ്ത്രജ്ഞൻ ഡോ. കെ. ശിവനെ നിയമിച്ചു. ‘റോക്കറ്റ് മാൻ’ എന്നറിയപ്പെടുന്ന അദ്ദേഹത്തിെൻറ നിയമനം കേന്ദ്രമന്ത്രിസഭയുടെ നിയമനകാര്യ സമിതി അംഗീകരിച്ചു. ഇന്ത്യയുടെ ബഹിരാകാശ സെക്രട്ടറി, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് തുടങ്ങിയ പദവികളും അദ്ദേഹത്തിനുണ്ടാകും. ഇപ്പോൾ തിരുവനന്തപുരം തുമ്പ വിക്രം സാരാഭായ് സ്പേസ് സെൻറർ മേധാവിയാണ്. െഎ.എസ്.ആർ.ഒയുടെ നിലവിലെ ചെയർമാൻ എ.എസ്. കിരൺ കുമാറിെൻറ കാലാവധി ജനുവരി 14ന് അവസാനിക്കും.
െഎ.എസ്.ആർ.ഒയുടെ നൂറാമത്തെ ഉപഗ്രഹവും മറ്റു 30 ചെറിയ ഉപഗ്രഹങ്ങളും വിക്ഷേപിക്കുന്നതിന് രണ്ടുദിവസം മുമ്പാണ് സുപ്രധാന ചുമതലയിൽ നാഗർകോവിലിനടുത്ത വള്ളൻകുമാരവിളൈ സ്വദേശി കെ. ശിവൻ എത്തുന്നത്. വ്യാഴാഴ്ച ചുമതലയേൽക്കും. മൂന്നുവർഷമാണ് കാലാവധി. മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിൽനിന്ന് 1980ൽ എയറോനോട്ടിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ കെ. ശിവൻ, 1982ൽ ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസിൽനിന്ന് എയറോസ്പേസ് എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടി. തുടർന്ന് 2006ൽ മുംബൈ െഎ.െഎ.ടിയിൽനിന്ന് എയറോസ്പേസ് എൻജിനീയറിങ്ങിൽ പിഎച്ച്.ഡി കരസ്ഥമാക്കി.
1982ലാണ് െഎ.എസ്.ആർ.ഒയിൽ ചേർന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ 104 ഉപഗ്രഹങ്ങൾ ഒരുമിച്ച് ബഹിരാകാശത്ത് എത്തിച്ചതിലൂടെ ഇന്ത്യക്ക് ലോക റെക്കോഡ് സ്ഥാപിക്കാൻ സാധിച്ചതിന് പിന്നിലെ മുഖ്യ ആസൂത്രകൻ ഇദ്ദേഹമാണ്. മാലതിയാണ് ഡോ. ശിവെൻറ ഭാര്യ. മക്കൾ: നിശാന്ത്, സിദ്ധാർഥ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.