ചീഫ്​ ജസ്​റ്റിസാവാൻ 2000 കിലോമീറ്റർ കാറോടിച്ച്​ ജഡ്​ജിയുടെ യാത്ര

മും​ബൈ: ബോം​ബെ ഹൈ​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സാ​യി ചു​മ​ത​ല​യേ​ൽ​ക്കാ​ൻ ജ​സ്​​റ്റി​സ്​ ദീ​പ​ങ്ക​ർ ദ​ത്ത മും​ബൈ​യി​ലെ​ത്തു​ന്ന​ത്​ 2000 കി​ലോ​മീ​റ്റ​ർ കാ​റോ​ടി​ച്ച്. ക​ൽ​ക​ത്ത ഹൈ​കോ​ട​തി ജ​ഡ്​​ജി​മാ​രി​ൽ ര​ണ്ടാ ​മ​നാ​യ ദീ​പ​ങ്ക​ർ ദ​ത്ത​യെ സു​പ്രീം​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സി‍​െൻറ ശി​പാ​ർ​ശ​യെ തു​ട​ർ​ന്ന്​ ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പാ​ണ്​ ബോംെ​ബ െഹെ​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സാ​യി ​രാ​ഷ്​​ട്ര​പ​തി നി​യ​മി​ച്ച​ത്.

ചൊ​വ്വാ​ഴ്ച ​െവെ​കീ​ട്ട്​ രാ​ജ്​​ഭ​വ​നി​ലാ​ണ്​ സ​ത്യ​പ്ര​തി​ജ്​​ഞ. കോ​വി​ഡ്​ വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന്​ ലോ​ക്​ ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തോ​ടെ റോ​ഡ്​ മാ​ർ​ഗം സ്വ​ന്തം വാ​ഹ​ന​മോ​ടി​ച്ചു​വ​രു​ക​യ​ല്ലാ​തെ ദീ​പ​ങ്ക​ർ ദ​ത്ത​ക്ക്​ മ​റ്റ്​ മാ​ർ​ഗ​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ല്ല. മ​ക​നാ​യി​രു​ന്നു ഡ്രൈ​വി​ങ്​ സീ​റ്റി​ൽ.

സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചാ​യി​രു​ന്നു യാ​ത്ര. ശ​നി​യാ​ഴ്​​ച പു​ല​ർ​ച്ചെ​യാ​ണ്​ കൊ​ൽ​ക്ക​ത്ത​യി​ൽ​നി​ന്ന്​ ഭാ​ര്യ​ക്കും മ​ക​നു​മൊ​പ്പം യാ​ത്ര തി​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്​​ച രാ​ത്രി​യോ​ടെ മും​ബൈ​യി​ൽ എ​ത്തും.

Tags:    
News Summary - justice travel 2000 km to take oath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.