ബെംഗളൂരു: ബെംഗളൂരുവിൽ കുടുംബത്തോടൊപ്പം ഷോപ്പിങ്ങിന് പോയ വിദ്യാർഥി വൈദ്യുതാഘാതമേറ്റ് മരിച്ചു. സുഫിയാൻ (17) ആണ് മരിച്ചത്. വിദ്യാർഥിക്ക് ഷോക്കേൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. നഗരത്തിലെ ഏറ്റവും തിരക്കേറിയ ഷോപ്പിങ് ഏരിയകളിലൊന്നായ ശിവാജിനഗർ-കൊമേഴ്‌സ്യൽ സ്ട്രീറ്റ് ജംഗ്ഷന് സമീപമാണ് സംഭവം. ബൈക്ക് പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഒരു വൈദ്യുത തൂണിനടുത്തുള്ള വയറിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.
ഏപ്രിൽ 29ന് വൈകീട്ടാണ് സംഭവം. നഗരത്തിൽ കനത്ത മഴ പെയ്ത് റോഡുകൾ വെള്ളത്തിനടിയിലായപ്പോഴായിരുന്നു. സുഫിയാൻ തന്റെ സ്കൂട്ടി വെള്ളക്കെട്ടിലൂടെ കൊണ്ടുപോകുന്നതും പിന്നീട് പെട്ടെന്ന് നിലത്ത് വീഴുന്നതും സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം. സമീപത്തുള്ളവർ സഹായിക്കാൻ ഓടിയെത്തിയെങ്കിലും വൈദ്യുത പ്രവാഹം കാരണം അവർക്ക് പെട്ടെന്ന് ഇടപെടാൻ കഴിഞ്ഞില്ല. ഒടുവിൽ ആളുകൾ അയാളെ വൈദ്യുതി തൂണിൽ നിന്ന് വലിച്ചെടുത്ത് ജീവൻ രക്ഷിക്കാൻ ശ്രമിച്ചു. പക്ഷേ വിജയിച്ചില്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.