ബിൽക്കീസ് ബാനു കേസ്: സുപ്രീംകോടതി നിലപാട് ചോദ്യംചെയ്ത് ജസ്റ്റിസ് സാൽവി

ന്യൂഡൽഹി: ബിൽക്കീസ് ബാനു കേസിലെ പ്രതികളുടെ മോചനത്തിന് കാരണം ഗുജറാത്ത് സർക്കാറിന് 1992ലെ നയത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാൻ സുപ്രീംകോടതി അധികാരം നൽകിയത് കൊണ്ടാണെന്ന വിമർശനം ശരിവെച്ച്, കോടതിക്ക് എങ്ങനെ അതിന് കഴിയുമെന്ന് ജസ്റ്റിസ് ഡി.യു. സാൽവി ചോദിച്ചു.

വളരെ മോശമായ കീഴ്വഴക്കമാണ് ഇതിലൂടെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്നും ബലാത്സംഗക്കേസിലെ പ്രതികൾ ശിക്ഷ റദ്ദാക്കാൻ ഭാവിയിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജിയായിരുന്നു ജസ്റ്റിസ് സാൽവി. ബലാത്സംഗക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് മോചനംനൽകുന്ന 1992ലെ ഗുജറാത്ത് സർക്കാറിന്റെ നയം 2014ൽ സുപ്രീംകോടതി അംഗീകരിച്ച പുതിയ നയത്തോടെ അസാധുവായതാണ്.

ഇത്രയും ഹീനമായ കുറ്റകൃത്യം ചെയ്തവരെന്ന് തെളിയിക്കപ്പെട്ടവരെ അനുമോദിക്കുന്നതിലുടെ ഹിന്ദുത്വത്തിനാണ് അവമതിയുണ്ടാക്കുന്നത്. ഇവരല്ല കുറ്റംചെയ്തത് എന്ന് പറയുന്നവരുണ്ടെങ്കിൽ അവർ രാജ്യത്തെ നീതിന്യായ പ്രക്രിയയെയാണ് ചോദ്യം ചെയ്യുന്നത്. 11 പ്രതികളുടെ മോചനത്തിന് കാരണമായി പറഞ്ഞ നല്ല സ്വഭാവമെന്താണെന്ന് ചോദിച്ച ജസ്റ്റിസ് സാൽവി, വിട്ടയക്കുന്നതിനുമുമ്പ് തന്നോട് സമിതി അഭിപ്രായം ആരാഞ്ഞിട്ടില്ലെന്നും പറഞ്ഞു. 

പ്രതികളെ ആദരിച്ചത്​ തെറ്റെന്ന്​ ഫഡ്​നാവിസ്

മും​ബൈ: ബി​ൽ​ക്കീ​സ്​ ബാ​നു കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട​വ​രെ ആ​ദ​രി​ച്ച​ത്​ ന്യാ​യീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന്​ മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി​യും ബി.​ജെ.​പി നേ​താ​വു​മാ​യ ദേ​വേ​ന്ദ്ര ഫ​ഡ്​​നാ​വി​സ്.

ബു​ൽ​ധാ​ന​യി​ൽ സ്ത്രീ​യെ മൂ​ന്നു​ പേ​ർ പീ​ഡി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​സ​ഭ കൗ​ൺ​സി​ലി​ലെ ച​ർ​ച്ച​ക്കി​ടെ​യാ​ണ്​ ഫ​ഡ്​​നാ​വി​സി​ന്റെ പ്ര​തി​ക​ര​ണം. ച​ർ​ച്ച​യി​ൽ പ്ര​തി​പ​ക്ഷം ബി​ൽ​ക്കീ​സ്​ ബാ​നു കേ​സ്​ ചൂ​ണ്ടി​ക്കാ​ട്ടു​ക​യാ​യി​രു​ന്നു. ബി​ൽ​ക്കീ​സ്​ കേ​സ്​ സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച​തി​നെ എ​തി​ർ​ത്ത ഫ​ഡ്​​നാ​വി​സ്​ കു​റ്റ​വാ​ളി​ക​ളെ ആ​ദ​രി​ച്ച സം​ഭ​വ​ത്തോ​ട്​ വി​യോ​ജി​ക്കു​ക​യാ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ ജ​യി​ലി​ൽ കി​ട​ന്ന​വ​രെ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വു​പ്ര​കാ​ര​മാ​ണ്​ ജ​യി​ൽ മോ​ചി​ത​രാ​ക്കി​യ​തെ​ന്നും എ​ന്നാ​ൽ, ഇ​വ​രെ ആ​ദ​രി​ച്ചെ​ങ്കി​ൽ അ​ത്​ ന്യാ​യീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നു​മാ​ണ്​ ആ​ഭ്യ​ന്ത​ര മ​ന്ത്രി​കൂ​ടി​യാ​യ ഫ​ഡ്​​നാ​വി​സ്​ പ​റ​ഞ്ഞ​ത്.

സുപ്രീംകോടതിക്ക് തെറ്റുപറ്റിയെന്ന് റെബേക്ക ജോൺ

ന്യൂ​ഡ​ൽ​ഹി: ബി​ൽ​ക്കീ​സ് ബാ​നു കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട 11 പേ​രെ മോ​ചി​പ്പി​ക്കാ​നു​ള്ള അ​ധി​കാ​രം ഗു​ജ​റാ​ത്ത് സ​ർ​ക്കാ​റി​ന് വി​ട്ടു​കൊ​ടു​ത്ത സു​പ്രീം​കോ​ട​തി​ക്കാ​ണ് തെ​റ്റു​പ​റ്റി​യ​തെ​ന്ന് പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക റെ​ബേ​ക്ക ജോ​ൺ. ക്രി​മി​ന​ൽ ന​ട​പ​ടി ക്ര​മം 432(7) പ്ര​കാ​രം വി​ചാ​ര​ണ ന​ട​ന്ന സം​സ്ഥാ​ന​ത്തെ ഭ​ര​ണ​കൂ​ട​ത്തി​നാ​ണ് പ്ര​തി​ക​ളു​ടെ ശി​ക്ഷ വെ​ട്ടി​ച്ചു​രു​ക്കി വി​ട്ട​യ​ക്കാ​നു​ള്ള അ​ധി​കാ​രം. നി​ര​വ​ധി വി​ധി​ക​ളി​ൽ സു​പ്രീം​കോ​ട​തി ഇ​ക്കാ​ര്യം ആ​വ​ർ​ത്തി​ച്ച​താ​ണ്. 2015ലെ ​ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചും ഇ​ക്കാ​ര്യം അ​ടി​വ​ര​യി​ട്ടി​ട്ടു​ണ്ട്.

ബി​ൽ​ക്കീ​സ് ബാ​നു കേ​സി​ന്റെ വി​ചാ​ര​ണ ഗു​ജ​റാ​ത്തി​ൽ നി​ന്ന് മ​ഹാ​രാ​ഷ്​​ട്ര​യി​ലേ​ക്ക് മാ​റ്റി​യ​തോ​ടെ ശി​ക്ഷി​ക്ക​പ്പെ​ട്ട​വ​രു​ടെ മോ​ച​ന​വി​ഷ​യ​വും മ​ഹാ​രാ​ഷ്​​ട്ര സ​ർ​ക്കാ​റാ​ണ് പ​രി​ശോ​ധി​ക്കേ​ണ്ട​ത്.

ക്രി​മി​ന​ൽ ന​ട​പ​ടി​ക്ര​മം 435ാം വ​കു​പ്പ് പ്ര​കാ​രം സി.​ബി.​ഐ അ​ന്വേ​ഷി​ച്ച കേ​സു​ക​ളാ​ണെ​ങ്കി​ൽ കേ​ന്ദ്ര സ​ർ​ക്കാ​റു​മാ​യും ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടി​യാ​ലോ​ച​ന വേ​ണം. സി.​ബി.​ഐ അ​തി​ന് സ​മ്മ​തം ന​ൽ​കി​യോ എ​ന്ന് അ​റി​യേ​ണ്ട​തു​ണ്ടെ​ന്നും റെ​ബേ​ക്ക ജോ​ൺ പ​റ​ഞ്ഞു.

Tags:    
News Summary - Justice salvi questioned bikis banu verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.