മുംബൈ: സൊഹ്റാബുദ്ദീൻ കേസിലെ പ്രത്യേക സി.ബി.െഎ കോടതി ജഡ്ജി ബി.എച്ച്. ലോയയുടെ മരണവ ുമായി ബന്ധപ്പെട്ട സർക്കാർ വാദത്തെയും അദ്ദേഹത്തിെൻറ സഹപ്രവർത്തകരായിരുന്ന ജഡ്ജിമാരുടെ മൊഴിയെയും തള്ളി സർക്കാർ െഗസ്റ്റ് ഹൗസ് ജീവനക്കാെൻറ വെളിപ്പെടുത്തൽ. 2014 നവമ്പർ 30ന് അർധരാത്രി ലോയക്ക് ഹൃദയാഘാതമുണ്ടായത് നാഗ്പുരിലെ സർക്കാർ അതിഥി മന്ദിരമായ രവി ഭവനിൽ വെച്ചാണെന്നും അവിടെനിന്ന് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ഡിസംബർ ഒന്നിന് പുലർച്ച മരിച്ചെന്നുമാണ് ഒൗദ്യോഗിക ഭാഷ്യം.
എന്നാൽ, നവംബർ 30ന് തെൻറ ജോലിസമയം കഴിയുവോളം ജഡ്ജി ബി.എച്ച്. ലോയ രവിഭവനിൽ എത്തിയിരുന്നില്ലെന്ന് ജീവനക്കാരൻ തിലക് നാരായൺ ധന്തെശ്വർ നാഗ്പുരിലെ അമ്പാജാരി പൊലീസിൽ നൽകിയ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. നവംബർ 23നാണ് മൊഴി നൽകിയത്. ലോയയുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നാഗ്പുർ കോടതിയിൽ അഭിഭാഷകൻ സതിഷ് ഉകെ നൽകിയ ഹരജിയുടെ ഭാഗമായി ഇൗ മൊഴി േചർത്തിട്ടുണ്ട്.
ലോയയുടെ സഹപ്രവർത്തകരായ ശ്രീകാന്ത് കുൽകർണി, ശ്രീരാം മൊദക് എന്നിവർ നൽകിയ മൊഴിയാണ് സർക്കാറിെൻറ ഒൗദ്യോഗിക ഭാഷ്യത്തിെൻറ അടിത്തറ. ‘‘2014 നവംബർ 30ന് രാവിലെ ലോയക്കൊപ്പം ട്രെയിനിൽ നാഗ്പുരിലെത്തിയ തങ്ങൾ നേരെ രവിഭവനിലേക്ക് പോയെന്നാണ്’’ ഇവരുടെ മൊഴി. ഇത് തള്ളുന്നതാണ് രവിഭവൻ ജീവനക്കാരെൻറ മൊഴി. ജഡ്ജിമാരുടെ മൊഴി വിശ്വാസത്തിൽ എടുത്താണ് ലോയ വധത്തിൽ പ്രത്യേകസംഘം അന്വേഷിക്കണമെന്ന ഹരജി നേരത്തെ സുപ്രീംകോടതി തള്ളിയത്. ശ്രീരാം മൊദക് നിലവിൽ ഹൈകോടതി ജഡ്ജിയാണ്. സഹപ്രവർത്തകയുടെ മകളുടെ വിവാഹത്തിന് നാഗ്പുരിൽ ചെന്നതെന്ന ഇവരുടെ മൊഴിയും നേരത്തെ പൊളിഞ്ഞിരുന്നു. രവിഭവനിൽ ലോയക്ക് മുറിനൽകാൻ ആവശ്യപ്പെട്ട് സംസ്ഥാന നിയമവകുപ്പ് അയച്ച അപേക്ഷയിൽ അദ്ദേഹം ഒൗദ്യോഗിക ആവശ്യത്തിന് വരുന്നുവെന്നാണ് കുറിച്ചത്. വിവരാവകാശ നിയമപ്രകാരമാണ് ഇൗ രേഖകൾ പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.