നീതിക്കും നീതിപീഠത്തിനും വേണ്ടിയാണ്​ നിലകൊണ്ടത്- ജസ്റ്റിസ് കുര്യൻ ജോസഫ്

കൊച്ചി: ജനങ്ങൾക്ക്​ ജുഡീഷ്യറിയിലുളള വിശ്വാസം കൂട്ടാനാണ്​ താനുൾപ്പെടെയുള്ള ജസ്​റ്റിസുമാർ കാര്യങ്ങൾ തുറന്നുപറഞ്ഞതെന്ന്​ ജസ്​റ്റിസ്​ കുര്യൻ ജോസഫ്​. നീതിക്കും നീതിപീഠത്തിനും വേണ്ടിയാണ്​ നിലകൊണ്ടത്​. അച്ചടക്കലംഘനം ഉണ്ടായിട്ടില്ലെന്നാണ്​ കരുതുന്നത്​. പ്രശ്​നങ്ങൾ വൈകാതെ പരിഹരിക്കപ്പെടും. ഇതോടെ എല്ലാം സുതാര്യമാകുമെന്നാണ്​ പ്രതീക്ഷയെന്നും കൊച്ചിയിലെത്തിയ കുര്യൻ ജോസഫ്​ പ്രതികരണമാരാഞ്ഞ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. 

ചീഫ് ജസ്റ്റിസ് പദവിയിലിരിക്കുന്നവരുടെ ഭരണപരമായ പിഴവുകൾ ജസ്റ്റിസ് കുര്യൻ ജോസഫ് നേരത്തെയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സുപ്രീംകോടതിയിൽ ജഡ്ജിമാരുടെ മുഖംനോക്കിയാണ് ചീഫ് ജസ്റ്റിസ് കേസുകൾ വിഭജിച്ചുകൊടുക്കുന്നതെന്ന് തുറന്നടിച്ച വാർത്താസമ്മേളനത്തിൽ ജസ്റ്റിസ് കുര്യൻ ജോസഫ് പെങ്കടുത്തിരുന്നു. എന്നാൽ, വാർത്താസമ്മേളനത്തിൽ അദ്ദേഹം പ്രത്യേകമായി ഒന്നും സംസാരിച്ചില്ല. ജസ്റ്റിസുമാരായ ചെലമേശ്വർ, രഞ്ജൻ ഗൊഗോയി എന്നിവർ മാത്രമാണ് മാധ്യമ പ്രവർത്തകരോട് സംസാരിച്ചത്. 

ദുഃ​ഖ വെ​ള്ളി​ക്ക്​ ഹൈ​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സു​മാ​രു​ടെ സ​മ്മേ​ള​നം വി​ളി​ച്ച ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​ച്ച്.​എ​ൽ. ദ​ത്തു​വി​​​​​​െൻറ ന​ട​പ​ടി​ക്കെ​തി​രെ ര​ണ്ടു​വ​ർ​ഷം മു​മ്പ്​ ജ​സ്​​റ്റി​സ്​ കു​ര്യ​ൻ ജോ​സ​ഫ്​ രം​ഗ​ത്തു​വ​ന്നി​രു​ന്നു. ദുഃ​ഖ വെ​ള്ളി​യു​ടെ തൊ​ട്ടു​പി​റ്റേ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഒ​രു​ക്കി​യ വി​രു​ന്നി​ൽ​നി​ന്ന്​ വി​ട്ടു​നി​ൽ​ക്കു​ക​യും ചെ​യ്​​തു. ദേ​ശീ​യ അ​വ​ധി ദി​ന​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ച്ച വി​​ശു​ദ്ധ ദി​വ​സ​ങ്ങ​ൾ​ക്ക്​ തു​ല്യ പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന്​ അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടിയിരുന്നു.

ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്ര​ക്കെ​തി​രെ വെ​ടി​പൊ​ട്ടി​ച്ച നാ​ലു​പേ​രും പ​ര​മോ​ന്ന​ത നീ​തി​പീ​ഠ​ത്തി​ൽ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ക​ഴി​ഞ്ഞാ​ൽ സീ​നി​യോ​റി​റ്റി​യു​ള്ള നാ​ലു ജ​ഡ്​​ജി​മാ​രാ​ണ്. ഇ​വ​രും ചീ​ഫ്​ ജ​സ്​​റ്റി​സും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്​ സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യം. ഇൗ ​കൊ​ളീ​ജി​യ​മാ​ണ്​ സു​പ്രീം​കോ​ട​തി​യി​ലെ​യും ഹൈ​കോ​ട​തി​ക​ളി​ലെ​യും ജ​ഡ്​​ജി​മാ​രെ നി​യ​മി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ശി​പാ​ർ​ശ ന​ൽ​കു​ന്ന​ത്. ​കൊ​ളീ​ജി​യം സ​​​മ്പ്ര​ദാ​യം പ​രി​ഷ്​​ക​രി​ക്ക​ണ​മെ​ന്ന കാ​ഴ്​​ച​പ്പാ​ടു​കാ​ര​നാ​ണ്​ ജ​സ്​​റ്റി​സ്​ കു​ര്യ​ൻ ജോ​സ​ഫ്. ദേ​ശീ​യ ന്യാ​യാ​ധി​പ നി​യ​മ​ന ക​മീ​ഷ​ൻ നി​യ​മം റ​ദ്ദാ​ക്കി​യ സു​പ്രീം​കോ​ട​തി ബെ​ഞ്ചി​ൽ അം​ഗ​മാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​ഡ്​​ജി നി​യ​മ​ന സ​​മ്പ്ര​ദാ​യ​ത്തി​​ൽ വി​ശ്വാ​സ്യ​താ​രാ​ഹി​ത്യ​മു​ണ്ടെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടു​ക​യും ചെ​യ്​​തി​രു​ന്നു.

Tags:    
News Summary - justice kurian joseph on Rift Within The Judiciary-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.