സ്വന്തം വിധി പുനഃപരിേശാധിക്കുന്ന ബെഞ്ചിൽ ഇരിക്കുമെന്ന് ജസ്റ്റിസ് അരുൺ മിശ്ര
ന്യൂഡൽഹി: തെൻറ വിധി പുനഃപരിശോധിക്കാനുള്ള ബെഞ്ചിന് താൻതന്നെ നേതൃത്വം കൊടുക്കുന ്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടി പിന്മാറാൻ അഭ്യർഥിച്ച അഭിഭാഷകരോട് അതിന് തയാറ ല്ലെന്ന് ജസ്റ്റിസ് അരുൺമിശ്ര. ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കേസിൽനിന്ന് പിന്മാറണമെന്ന കർഷക സംഘടനകളുടെയും അഭിഭാഷകരുടെയും ആവശ്യമാണ് ജസ്റ്റിസ് അരുൺ മിശ്ര തുറന്ന കോടതിയിൽ തള്ളിയത്.
സ്വന്തം കേസിൽ തീർപ്പ് പറയാൻ ഒരു മനുഷ്യനും കഴിയില്ലെന്ന് മുതിർന്ന സുപ്രീംേകാടതി അഭിഭാഷകനായ ശ്യാം ദിവാൻ ബോധിപ്പിച്ചു. ഒരു കേസിെൻറ അപ്പീലല്ല ഇതെന്നും വിരുദ്ധമായ രണ്ട് വിധികൾ ഒരുമിച്ച് പുനഃപരിശോധിക്കുന്നതാണെന്നും അദ്ദേഹം തുടർന്നു. മുൻചീഫ് ജസ്റ്റിസ് ആർ.എം. ലോധയുടെയും ജസ്റ്റിസ് അരുൺമിശ്രയുടെയും ബെഞ്ചുകൾ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ നഷ്ടപരിഹാരത്തിനുള്ള 25ാം വകുപ്പുമായി ബന്ധെപ്പട്ട് പുറപ്പെടുവിച്ച വിധികളാണ് പരസ്പരം വിരുദ്ധമായത്. അതിനെതുടർന്ന് അവ പരിശോധിക്കാൻ അഞ്ചംഗ ബെഞ്ചിന് വിട്ടപ്പോൾ ഒരു പക്ഷത്ത് നിന്ന ജസ്റ്റിസ് അരുൺ മിശ്രയെതന്നെ പുതിയ ബെഞ്ചിെൻറയും അധ്യക്ഷനാക്കുകയായിരുന്നു.
ശ്യാം ദിവാൻ നിഷ്പക്ഷമെന്ന വാക്കുപയോഗിച്ചത് ജസ്റ്റിസ് മിശ്ര എതിർത്തു. താങ്കൾക്ക് കോടതിയെ അവഹേളിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ മുന്നോട്ടുപോകാം. ഞങ്ങൾ താങ്കളെ തടയില്ല. അതെന്നെ േവദനിപ്പിക്കുന്നുണ്ട്. ഇൗ കോടതിയെ കുറിച്ച് ജനത്തിന് എന്തുതോന്നുമെന്നും മിശ്ര ചോദിച്ചു. സാമൂഹിക മാധ്യമങ്ങളിലുടെ കാമ്പയിൻ നടത്തി കേസിൽനിന്നുതന്നെ പിന്മാറ്റിക്കാൻ ശ്രമം നടെന്നന്നും ജസ്റ്റിസ് മിശ്ര ആരോപിച്ചു. ഇൗ തരത്തിൽ ജഡ്ജിമാർ ആക്രമിക്കപ്പെടുകയാണെങ്കിൽ പിന്നെ സുപ്രീംകോടതിയിൽ എന്താണ് അവശേഷിക്കുകയെന്ന് അദ്ദേഹം ചോദിച്ചു.
ഇൗ രീതിയിൽ ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുകയാണ്. ഇക്കാര്യം തനിക്ക് വിേട്ടക്കൂ. സുപ്രീംകോടതി എന്ന സ്ഥാപനമാണ് അപകീർത്തിക്കിരയാകുന്നത്. പ്രധാന കേസുകൾ കേൾക്കുന്നതിെൻറ രണ്ടു ദിവസം മുമ്പ് എല്ലാ തരത്തിലുള്ള ലേഖനങ്ങളും പ്രത്യക്ഷെപ്പടുന്നത് ചില വെബ്പോർട്ടലുകളിലാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കുറ്റപ്പെടുത്തി. ജസ്റ്റിസ് മിശ്ര കേസിൽനിന്ന് പിന്മാറരുതെന്ന് കേന്ദ്ര സർക്കാറിനുവേണ്ടി മേത്ത ആവശ്യപ്പെട്ടു. പിന്മാറില്ലെന്ന് ജസ്റ്റിസ് മിശ്രയും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.