ജൂനിയർ ഡോക്ടർമാരെ റാഗ് ചെയ്തു; മൂന്ന് പേർക്ക് സസ്പെൻഷൻ

പൂനെ: പൂനെ ബി.ജെ മെഡിക്കൽ കോളജിലെ നാല് ജൂനിയർ ഡോക്ടർമാരെ റാഗ് ചെയ്ത കേസിൽ മൂന്ന് പി.ജി വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. ജൂനിയർ ഡോക്ടർമാർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വിദ്യാർഥികളുടെ പരാതിയിൽ പുതിയ ആന്റി റാഗിങ് കമ്മിറ്റി രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ മൂന്ന് പിജി വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്യുകയും ഹോസ്റ്റലിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ആറ് മാസത്തേക്കാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. റാഗിംങിന് ഇരയായ ജൂനിയർ ഡോക്ടർമാർ രണ്ട് മാസം മുമ്പാണ് ഓർത്തോപീഡിക് വിഭാഗത്തിൽ ചേർന്നത്.

കഴിഞ്ഞ വർഷം ഏപ്രിലിൽ റേഡിയോളജി, അനസ്തേഷ്യോളജി വകുപ്പുകളിലെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥികളായ രണ്ട് വനിതാ റസിഡന്റ് ഡോക്ടർമാർക്ക് മുതിർന്ന ഡോക്ടർമാരിൽ നിന്ന് റാഗിങ് നേരിട്ടിരുന്നു.

മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷൻ ഈ വിഷയത്തിൽ സ്വമേധയാ കേസെടുത്ത് റിപ്പോർട്ട് സമർപ്പിക്കാൻ കോളജിനോട് നിർദേശിച്ചു. എന്നാൽ കോളജിന്‍റെ അന്വേഷണത്തിൽ റാഗിംങ് നടന്നിട്ടില്ലെന്ന് നിഗമനത്തിലെത്തി.

Tags:    
News Summary - Junior doctors were ragged; three suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.