Posted On
date_range Updated On
date_range ജസ്റ്റിസ് സി. ഹരിശങ്കർ ഡൽഹി ഹൈകോടതി ജഡ്ജിയായി ചുമതലയേറ്റു
ന്യൂഡൽഹി: ഡൽഹി ഹൈകോടതി ജഡ്ജിയായി മലയാളി ജസ്റ്റിസ് സി. ഹരിശങ്കർ സത്യപ്രതിഞ്ജ ചെയ്ത് ചുമതലയേറ്റു. ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തൽ സത്യവാചകം ചൊല്ലിക്കൊടുത്തു.
മുൻ അഡീഷനൽ സോളിസിറ്റർ ജനറൽ ചെങ്ങന്നൂർ പട്ടരുമഠത്തിൽ എം. ചന്ദ്രശേഖരെൻറ മകനാണ്. ഡൽഹിയിൽ ജനിച്ചുവളർന്ന ഹരിശങ്കർ 1993ലാണ് അഭിഭാഷകനായത്. 2014ൽ സീനിയർ അഭിഭാഷകനായി. മാതാവ്: മാധവിക്കുട്ടി. ഭാര്യ: ആർ. നന്ദിനി. മകൾ: അംബിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.