ജസ്​റ്റിസ്​ ലോയയുടെ പോസ്​റ്റ്​മോർട്ടത്തിൽ കൃത്രിമം; പിന്നിൽ ബിജെപി മന്ത്രിയുടെ ബന്ധു

ന്യൂഡൽഹി: കൊല്ലപ്പെട്ട സുപ്രീം കോടതി ജഡ്​ജി ബി.എച്ച്​ ലോയയുടെ പോസ്​റ്റുമോർട്ടത്തിൽ കൃത്രിമം നടന്നതായി വെളിപ്പെടുത്തൽ. മഹാരാഷ്​ട്രയിലെ ബി.ജെ.പി നേതാവും മന്ത്രിയുമായ സുധീർ മഗന്ധിവാറി​​​​​​​​െൻറ നിർദേശ ​പ്രകാരം ഭാര്യാ സഹോദരനായ ഡോക്​ടർ മകരന്ദ്​ വ്യവഹാരെയുടെ നേതൃത്വത്തിലാണ്​​ പോസ്​റ്റ്​മോർട്ടം നടത്തിയതെന്ന്​ ദേശീയ മാധ്യമമായ കാരവാൻ മാഗസിൻ റിപ്പോർട്ട്​ ചെയ്​തു. 

ഒൗദ്യോഗിക റെക്കോർഡുകളിൽ ഡോക്​ടർ എൻ.കെ തുംറാമായിരുന്നു പോസ്​റ്റ്​മോർട്ടം നടത്തിയത്​. എന്നാൽ ഡോ. മകരന്ദ്​ വ്യവഹാരെയുടെ നേതൃത്തിലായിരുന്നു പോസ്​റ്റ്​മോർട്ടം നടന്നതെന്ന്​​ മാഗസിൻ വെളിപ്പെടുത്തുന്നു. നാഗ്​പൂരിലുള്ള സർക്കാർ മെഡിക്കൽ കോളജ്​ പ്രഫസറായിരുന്നു വ്യവഹാ​െര. എന്നാൽ ​രാഷ്​ട്രീയ ബന്ധങ്ങൾ ഉള്ളതുകൊണ്ട്​​ ജോലി സ്​ഥലങ്ങളിൽ  കൂടുതൽ അധികാരം വ്യവഹാരെ ഉപയോഗിച്ചിരുന്നു. ജസ്​റ്റിസ്​ ലോയയുടെ പോസ്​റ്റ്​മോർട്ടത്തിൽ അയാൾ പ്രത്യേക താൽപര്യം കാണിച്ചിരുന്നതായും മാഗസിൻ വ്യക്​തമാക്കുന്നു​.
 

Tags:    
News Summary - Judge Loya postmortem manipulated under doctor close to Maharashtra minister-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.