ന്യൂഡൽഹി: പ്രത്യേക സി.ബി.െഎ കോടതി ജഡ്ജി ലോയയുടെ ദുരൂഹമരണത്തിൽ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വിധി പറയാനായി മാറ്റി. വെള്ളിയാഴ്ച വാദംകേൾക്കൽ പൂർത്തിയാക്കി. ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ മുഖ്യപ്രതിയായ സൊഹ്റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കേസിെൻറ വിചാരണ നടത്തിയിരുന്ന പ്രത്യേക സി.ബി.െഎ കോടതി ജഡ്ജി ബി.എച്ച്. ലോയയുടെ മരണം സംബന്ധിച്ച കേസ് സുപ്രീംകോടതിക്കകത്തുപോലും വിവാദക്കൊടുങ്കാറ്റഴിച്ചുവിട്ടതാണ്. കേസ് ജസ്റ്റിസ് അരുൺ കുമാർ മിശ്രയുെട ബെഞ്ചിന് വിട്ടതിനെ തുടർന്നാണ് അന്നേ ദിവസം സുപ്രീംകോടതിയിലെ നാലു മുതിർന്ന ജഡ്ജിമാർ ജസ്റ്റിസ് ചെലമേശ്വറിെൻറ വസതിയിൽ വാർത്തസമ്മേളനം നടത്തി ചീഫ് ജസ്റ്റിസിനെതിരെ അതിരൂക്ഷമായ വിമർശനം നടത്തിയത്. ജസ്റ്റിസ് അരുൺ മിശ്ര തുടർന്ന് കേസിൽനിന്ന് സ്വയമൊഴിഞ്ഞപ്പോൾ ചീഫ് ജസ്റ്റിസ് തന്നെ അത് നേരിട്ട് ഏറ്റെടുക്കുകയായിരുന്നു. വിഷയം ഗൗരവമേറിയതാണെന്ന് മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് ചന്ദ്രചൂഡ് ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു.
2014 ഡിസംബർ ഒന്നിന് നാഗ്പുരിൽ സഹജഡ്ജിയുടെ മകളുെട വിവാഹത്തിൽ പെങ്കടുക്കാൻ പോയ ബി.എച്ച്. ലോയയുടെ മരണത്തിലെ ദുരൂഹത ‘കാരവൻ’ മാഗസിൻ പുറത്തുവിട്ടേതാടെയാണ് പുറംലോകമറിഞ്ഞത്. ഹൃദയാഘാതമാണ് മരണകാരണമെന്ന ഒൗദ്യോഗിക നിഗമനത്തെ നിഷേധിക്കുന്ന നിരവധി തെളിവുകൾ കാരവൻ മാഗസിൻ പിന്നീട് പുറത്തുവിട്ടു. ഇതേ തുടർന്ന് ബോംബെ ലോയേഴ്സ് അസോസിയേഷൻ ജഡ്ജി ലോയയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബോംബെ ഹൈകോടതിയിൽ ഹരജി സമർപ്പിച്ചു. ഇതുകൂടാതെ നാഗ്പുരിലെ വിവരാവകാശപ്രവർത്തകനും ഹരജി നൽകി. ഇൗ ഹരജി ബോംബെ ഹൈകോടതി പരിഗണിക്കുംമുേമ്പ മഹാരാഷ്ട്ര ബി.ജെ.പിയുടെ പി.ആർ ചുമതലയുള്ള മാധ്യമപ്രവർത്തകൻ ഇൗ ആവശ്യവുമായി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
എന്നാൽ, ഇത് ബോംബെ കേസ് അട്ടിമറിക്കാനുള്ള ഹരജിയാണെന്നും അംഗീകരിക്കരുതെന്നും ബോംബെ ലോയേഴ്സ് അസോസിയേഷെൻറ അഭിഭാഷകൻ ദുഷ്യന്ത് ദവെയും ഇന്ദിര ജയ്സിങ്ങും ആവശ്യപ്പെട്ടുവെങ്കിലും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തള്ളി. ബോംബെ ഹൈകോടതിയിലുള്ള കേസുകൾ സുപ്രീംകോടതിയിലേക്ക് മാറ്റുകയും ചെയ്തു. തുടർന്ന് ദിവസങ്ങൾ നീണ്ട വാദംകേൾക്കലിനിടയിൽ പ്രശാന്ത് ഭൂഷണും കേസിൽ കക്ഷി ചേർന്നു. ഹരീഷ് സാൽവെയും മുകുൾ റോഹതഗിയും മഹാരാഷ്ട്ര സർക്കാറിനുവേണ്ടി നടത്തിയ വാദത്തിൽ അമിത് ഷായെ വ്യക്തിപരമായി ലക്ഷ്യമിട്ടുള്ള ഹരജിയാണെന്നും അതിനാൽ തള്ളണമെന്നും വാദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.