Posted On
date_range Updated On
date_range ജഡ്ജിമാരുടെ നിയമനം: കൊളീജിയം നിർേദശിച്ച പേരുകളിൽ പകുതിയും കേന്ദ്രം തള്ളി
ന്യൂഡൽഹി: ഹൈകോടതി ജഡ്ജിമാരുടെ നിയമനത്തിന് കൊളീജിയം നിർദേശിച്ച പട്ടികയിലെ പകുതിയിലധികം പേരുകളും കേന്ദ്രസർക്കാർ തള്ളി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയം സമർപ്പിച്ച പട്ടികയിൽ 77 പേരുകളാണ് ഉണ്ടായിരുന്നത്. ഇതിൽ 44 പേരുകളും തള്ളിക്കളഞ്ഞ കേന്ദ്രസർക്കാർ 34 പേരുടെ നിയമനത്തിനാണ് അംഗീകാരം നൽകിയത്. ഇതോടെ ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട എല്ലാ ഫയലും തീർപ്പാക്കിയതായും ഇതുമായി ബന്ധപ്പെട്ട ഒരു ഫയലും കേന്ദ്രത്തിെൻറ പക്കലില്ലെന്നും അറ്റോർണി ജനറൽ മുകുൾ റോഹത്ഗി സുപ്രീംകോടതിയെ അറിയിച്ചു.
കൊളീജിയം നിർദേശിച്ചിട്ടും ഹൈകോടതികളിൽ ജഡ്ജിമാരെ നിയമിക്കാത്ത കേന്ദ്രസർക്കാറിെൻറ നടപടിക്കെതിരെ നേരത്തെ സുപ്രീംകോടതി രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.