വാർത്ത സൃഷ്​ടിക്കാൻ വ്യക്​തിയുടെ ജീവൻ അപകടത്തിലാക്കിയെന്ന്​​: മാധ്യമ പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി കോടതി

ലഖ്​​നോ: ജപ്​തി ഭീഷണി നേരിട്ടയാളെ ആത്​മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചെന്നാരോപിച്ച്​ അറസ്​റ്റിലായ മാധ്യമ പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി ​അലഹബാദ്​ ഹൈകോടതി. ഉദ്വോഗജനകമായ വാർത്ത സൃഷ്​ടിക്കാൻ വ്യക്​തിയുടെ ജീവൻ അപകടത്തിലാക്കുന്ന പ്രവൃത്തിയാണ്​ മാധ്യമപ്രവർത്തകരിൽ നിന്നുണ്ടായതെന്ന്​​ നിരീക്ഷിച്ചാണ്​ ജസ്​റ്റിസ്​ വികാസ്​ കുൻവർ ശ്രീവാസ്​തവയുടെ നടപടി​.


കഴിഞ്ഞ ഒക്​ടോബർ 24ന്​ ​​ഉത്തർപ്രദേശ്​ നിയമസഭ മന്ദിരത്തിന്​ സമീപം യുവാവ്​ തീകൊളുത്തി ആത്​മഹത്യ ചെയ്​തതുമായി ബന്ധപ്പെട്ടാണ്​ മാധ്യമ പ്രവർത്തകരായ ഷമീം അഹമ്മദ്​, നൗഷാദ്​ അഹമ്മദ്​ എന്നിവർ അറസ്​റ്റിലായത്​. ഉദ്വോഗജനകമായ വാർത്ത സൃഷ്​ടിക്കാൻ ഇരുവരും ചേർന്ന്​ ജപ്​തി ഭീഷണി നേരിട്ടയാളെ ആത്മഹത്യക്ക്​ പ്രേരിപ്പിച്ചുവെന്നായിരുന്നു പൊലീസ്​ കേസ്​. യുവാവ്​ തീകൊളുത്തി ആത്മഹത്യ ചെയ്യുന്നത്​ വീഡിയോ പകർത്തി വാർത്തയാക്കിയെന്നാണ്​ ആരോപണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.