ന്യൂഡൽഹി: ജോഷിമഠിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ബദ്രിനാഥിലേക്കുള്ള ദേശീയപാതയിലും വിള്ളൽ. ഹിന്ദുതീർഥാടന കേന്ദ്രമായ ബദ്രിനാഥിലേക്കുള്ള ഏക ദേശീയപാതയിലാണ് വിള്ളലുകൾ പ്രത്യക്ഷപ്പെട്ടത്. വിള്ളലുകൾ അതീവഗൗരവമായി നിരീക്ഷിച്ച് വരികയാണെന്ന് ദുരന്തനിവാരണ സെക്രട്ടറി രഞ്ജിത് സിൻഹ പറഞ്ഞു.
ഏജൻസികളോട് റോഡിന്റെ അറ്റകൂറ്റപ്പണി നടത്താൻ നിർദേശിച്ചിട്ടുണ്ട്. ചാർധാം യാത്രക്ക് മുമ്പ് റോഡ് ഗതാഗത യോഗ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. ബദ്രിനാഥിൽ വിള്ള രൂപപ്പെട്ടത് ചൈനീസ് അതിർത്തിയിലേക്കുള്ള ഇന്ത്യൻ സൈന്യത്തിന്റെ യാത്രയേയും ബാധിക്കുമെന്നാണ് റിപ്പോർട്ട്.
നേരത്തെ ജോഷിമഠിലെ 800ഓളം കെട്ടിടങ്ങളിൽ വിള്ളൽ കണ്ടെത്തിയിരുന്നു. തുടർന്ന് വിള്ളൽ വീണ കെട്ടിടങ്ങൾ പൊളിച്ച് നീക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.