"അടുപ്പേൽ വെച്ച വെള്ളമങ്ങ് വാങ്ങിവെച്ചാൽ മതി"; മുന്നണി വിടുമെന്ന വാർത്തയിൽ പ്രതികരിച്ച് ജോസ് കെ.മാണി

ന്യൂഡൽഹി: കേരള കോൺഗ്രസ് (എം) മുന്നണി വിടുന്നുവെന്ന വാർത്തകൾ നിഷേധിച്ച് ജോസ് കെ.മാണി എം.പി. പുറത്തുവരുന്ന വാർത്തകൾ വ്യാജമാണെന്നും  കേരള കോൺഗ്രസ് മാണി വിഭാഗം എൽ.ഡി.എഫിന്റെ അവിഭാജ്യ ഘടകമാണെന്നും വ്യക്തമാക്കി.

കേരള കോൺഗ്രസ് ആരുമായും ചർച്ച നടത്തിയിട്ടില്ല. എൽ.ഡി.എഫിനൊപ്പം തന്നെ ഉറച്ചുനിൽക്കും. മുന്നണി വിടുമെന്ന വാർത്ത അന്തരീക്ഷത്തിൽ നിന്ന് സൃഷ്ടിച്ചെടുത്തതാണ്. അങ്ങനെ ആർക്കെങ്കിലും ആഗ്രഹം ഉണ്ടെങ്കിൽ അടുപ്പിൽ വെച്ച വെള്ളം വാങ്ങിവെച്ചോളൂവെന്നും ജോസ് കെ.മാണി തുറന്നടിച്ചു.

യു.ഡി.എഫിനെ സഹായിക്കാനുള്ള അജണ്ടയുടെ ഭാഗമാണ് വാർത്തകൾക്ക് പിന്നിലെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

പാലാ, കടുത്തുരുത്തി നിയമസഭ സീറ്റുകൾ സംബന്ധിച്ച് ധാരണയായാൽ കേരള കോൺഗ്രസ് മാണിവിഭാഗം യു.ഡു.എഫിലേക്ക് വരുമെന്നായിരുന്നു വാർത്തകൾ.

Tags:    
News Summary - Jose K. Mani MP denies reports of leaving Kerala Congress (M) front.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.