Posted On
date_range Updated On
date_range കശ്മീരില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടൽ; സൈന്യം കെട്ടിടം വളഞ്ഞു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. കുല്‍ഗാമിലെ അര്വാനിയിലെ ഇദ്ഗാ മൊഹല്ലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ഭീകരരുടെ മൂന്നംഗ സംഘമാണ് ഒളിച്ചിരിക്കുന്നതെന്ന് റിപ്പോർട്ട്.
സമീപ പ്രദേശത്തെ കെട്ടിടത്തിനുള്ളില്‍ ഒളിച്ച ഇവരെ പിടികൂടാന്‍ സുരക്ഷാസേന കെട്ടിടം വളഞ്ഞിരിക്കുകയാണ്. രൂക്ഷമായ വെടിവെപ്പാണ് ഭീകരരും സുരക്ഷാസേനയും തമ്മില്‍ നടക്കുന്നതെന്നാണ് വിവരം. സി.ആർ.പി.എഫ്, രാഷ്ട്രീയ റൈഫിൾസ്, സ്പെഷ്യൽ ഒാപ്പറേഷൻ ഗ്രൂപ്പ്, ജമ്മു കശ്മീർ പൊലീസ് എന്നിവരാണ് സംയുക്ത തെരച്ചിൽ നടത്തുന്നത്.
ഭീകരര്‍ എത്തിയിട്ടുണ്ടെന്ന രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാത്തിലാണ് സേന പ്രദേശത്ത് സംയുക്ത തെരച്ചില്‍ നടത്തിയത്. ഈ സമയത്ത് ഭീകരർ സുരക്ഷാസേനക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.