ജെ.എൻ.യു ആക്രമണം: മുഖം മറച്ചെത്തിയ വനിതയെ തിരിച്ചറിഞ്ഞെന്ന്​ പൊലീസ്​

ന്യൂഡൽഹി: ജെ.എൻ.യുവിൽ ഫീസ്​ വർധനവിനെതി​െര സമരം ചെയ്​ത വിദ്യാർഥികളെ ആക്രമിച്ച സംഘത്തിലുണ്ടായിരുന്ന വനിതയെ തി രിച്ചറിഞ്ഞതായി ഡൽഹി പൊലീസ്​. ഡൽഹി സർവകലാശാലയിലെ വിദ്യാർഥിയാണ്​ മുഖം മറച്ച്​ അക്രമികൾക്കൊപ്പം ജെ.എൻ.യുവിൽ എ ത്തിയത്​. ഇവർക്ക്​ കേസ്​ അന്വേഷിക്കുന്ന എസ്​.ഐ.ടി സംഘത്തിന്​ മുമ്പാകെ ഹാജരാകാൻ നോട്ടീസ്​ നൽകിയിട്ടുണ്ടെന്നും പൊലീസ്​ അറിയിച്ചു.

ജനുവരി അഞ്ചിന്​ നടന്ന അക്രമത്തി​​​െൻറ ദൃശ്യങ്ങളിൽ നിന്ന്​ മുഖം മറച്ച വനിത എ.ബി.വി.പി നേതാവ്​ കോമൾ സിങ്​ ആണെന്ന്​ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട്​ ചെയ്​തിരുന്നു. ഡൽഹി സർവകലാശാലയിലെ ദൗലത്​ റാം കോളജ്​ വിദ്യാർഥിയായ കോമൾ സിങ്ങിന്​ അക്രമത്തിൽ പങ്കുണ്ടെന്ന്​ വ്യക്തമാക്കുന്ന ശബ്​ദ സന്ദേശവും പുറത്തുവന്നു. സബർമതി ഹോസ്​റ്റലിലെ ഭക്ഷണശാലയിലൂടെയാണ്​ കോമൾ ജെ.എൻ.യുവിൽ കയറിയതെന്ന്​ വ്യക്തമാക്കുന്ന ജെ.എൻ.യു വിലെ എ.ബി.വി.പി നേതാവി​​​െൻറ ശബ്​ദ സന്ദേശവും പുറത്തായി. ഡൽഹി പൊലീസ്​ ഇക്കാര്യങ്ങൾ തെളിവായെടുക്കാനോ അക്രമികളെ പിടികൂടാനോ ശ്രമിച്ചില്ലെന്ന ആരോപണവുമായി ​ജെ.എൻ.യു വിദ്യാർഥി യൂനിയൻ രംഗത്തെത്തിയിരുന്നു.

അതേസമയം, ജെ.എൻ.യുവിലെ എ.ബി.വി.പി നേതാക്കളായ അക്ഷത്​ അശ്വതി, രോഹിത്​ ഷാ തുടങ്ങി 49 പേർക്ക്​ പൊലീസ്​ ഹാജരാകൽ നോട്ടീസ്​ നൽകിയിട്ടുണ്ട്​. മിക്ക പ്രതികളും ഒളിവിലാണ്​.

Tags:    
News Summary - JNU violence: Delhi Police identifies masked woman in video as DU student - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.