ന്യൂഡൽഹി: ഫീസ് വർധനവ് പിൻവലിക്കാൻ നിർദേശം നൽകണമെന്നും വിസിയെ മാറ്റണമെന്നും ആവശ്യപ്പെട്ട് ജെ.എൻ.യു വിദ്യാർഥി കൾ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിലേക്ക് മാർച്ച് നടത്തി. അതേസമയം, സമരം നടത്തുന്ന വിദ്യാർഥി യൂനിയൻ നേതാക്ക ളെ മന്ത്രാലയം ചർച്ചക്ക് വിളിച്ചിട്ടുണ്ട്.
ഉന്നത അധികാര സമിതിയുടെ ശിപാർശകൾ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഇത് പ്രസിദ്ധപ്പെടുത്താൻ മന്ത്രാലയം തയാറാകണം. ക്യാമ്പസ് അന്തരീക്ഷം നേരെയാക്കാൻ വിസിയുടെ ഭാഗത്തുനിന്ന് ശ്രമം ഇല്ല. വിദ്യാർത്ഥികളുടെ ഭാവി തുലാസിലാക്കിയത് വി.സിയാണ്. വി.സി. രൂപീകരിച്ച ഉന്നതതല സമിതിക്ക് ഹോസ്റ്റൽ നിയമം പിൻവലിക്കാൻ അധികാരമില്ലെന്നും നിലവിലെ ഭരണനിർവഹണ സംവിധാനങ്ങളെ മറികടന്നാണ് ഈ സമിതി ഉണ്ടാക്കിയതെന്നും വിദ്യാർഥി യൂനിയൻ ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം കൊണാട്ട് പ്ലേസിൽ വിദ്യാർഥികൾ മനുഷ്യച്ചങ്ങല തീർത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.