ജെ.എൻ.യുവിൽ ഗവേഷക വിദ്യാർഥി മരിച്ച നിലയിൽ

ന്യൂഡൽഹി: ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല (ജെ.എൻ.യു) ഹോസ്റ്റലിൽ ഗവേഷക വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. മണിപ്പൂർ സ്വദേശി ജെ.ആർ. ഫിലമോൻ ചിരു എന്ന വിദ്യാർഥിയെയാണ് ബ്രന്മപുത്ര ഹോസ്റ്റൽമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മൂന്നു ദിവസമായി ഈ യുവാവിനെ കാണാനില്ലായിരുന്നു. മരണകാരണം വ്യക്‌തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 ഒരാഴ്​ച്ച മുമ്പ്​ നജീബ്​ അഹമ്മദ്​ എന്ന ജെ.എൻ.യുവിലെ ഒന്നാം വർഷ ബയോടെക്​നോളജി ബിരുദാനന്തര ബിരുദ വിദ്യാർഥിയെ കാണാതായിരുന്നു.

 

Tags:    
News Summary - JNU student found dead in hostel room

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.