പ്രതിപക്ഷനേതാക്കൾക്ക് ഇന്ന് രാഹുൽഗാന്ധിയുടെ ചായസൽക്കാരം; തുടർ സമരങ്ങൾക്ക് തന്ത്രങ്ങൾ മെനയാൻ ഇൻഡ്യാ സഖ്യം

ന്യൂഡൽഹി: വോട്ടപ്പട്ടിക ക്രമക്കേടിൽ സുപ്രീം കോടിതിയിലേക്ക് നടത്തിയ മാച്ചിനു പിന്നാലെ സമരം കൂടുതൽ ശക്തമാക്കാൻ ഇൻഡ്യാസഖ്യം. സമരത്തിന് പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കാൻ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ഇന്ത്യാ സഖ്യത്തിലെ എം.പിമാരുടെയും സവിൽ സൊസൈറ്റി, വിദ്യാർത്ഥി സംഘടനകളിലെ അംഗങ്ങളുടെയും യോഗം വിളിച്ചു. സുനേഹ്രി ബാഗ് റോഡിലെ ഗാന്ധിസ് 5 വസതിയിലേക്കാണ് നേതാക്കളെ ചായസൽക്കാരത്തിന് ക്ഷണിച്ചിരുക്കുന്നത് .

ചായസൽക്കാരത്തിന് മുന്നോടിയായി ഇന്ത്യാ സഖ്യ നേതാക്കളുടെ സംയുക്ത വാർത്താസമ്മേളനം ഉണ്ടാകും."ഇന്നത്തെ 'മാർച്ച് ഫോർ ഡെമോക്രസി'ക്കും ഹർജി സമർപ്പണത്തിനും ശേഷം... നാളെ ഉച്ചതിരിഞ്ഞ് ഇന്ത്യാ നേതാക്കളുടെ സംയുക്ത വാർത്താസമ്മേളനം ഉണ്ടാകും, തുടർന്ന് ചായസൽക്കാരവും നടക്കും. ഒക്ടോബർ 13 ചൊവ്വാഴ്ച വൈകീട്ട് നാലു മണിക്ക് ന്യൂഡൽഹിയിലെ 5, സുനേഹ്രി ബാഗ് റോഡിലുള്ള എന്റെ വസതിയിൽ എന്നോടൊപ്പം ചേരാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു," തിങ്കളാഴ്ച രാഹുൽ ഗാന്ധി നേതാക്കൾക്ക് അയച്ച ക്ഷണക്കത്തിൽ പറയുന്നു.

"വോട്ട് ചോരി"ക്ക് എതിരെ സംയുക്ത പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനും ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുന്നതിനുമുള്ള തന്ത്രങ്ങളെക്കുറിച്ചുള്ള ചർച്ചകൾ യോഗത്തിൽ ഉണ്ടാകുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. വോട്ട് കൊള്ളക്കെതിരെ ശക്തമായ പ്രതിഷേധം സുപ്രീം കോടതിയുടെ പടിവാതിലിൽ എത്തിയതിന്റെ പിറ്റേന്നാണ് ഈ നീക്കം. പ്രതിഷേധത്തിൽ ഇൻഡ്യാ സഖ്യത്തിന് പുറത്തുനിന്നും വൻപങ്കാളിത്തം ഉണ്ടായിരുന്നു.

പ്രതീക്ഷകൾക്കപ്പുറം ജന ലക്ഷങ്ങളാണ് മാർച്ചിൽ അണിനിരന്നത്. രാഹുൽ ഗാന്ധി നേരിട്ട് സുപ്രീം കോടതിയിലെത്തി സംയുക്ത ഹർജി സമർപ്പിക്കുകയും ചെയ്തിരുന്നു. ലോക്‌സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി, സി.പി.ഐ നേതാവ് ഡി. രാജ, സി.പി.ഐ(എം) നേതാവ് എം.എ. ബേബി, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്, എൻ.സി.പി (എസ്.പി) നേതാവ് സുപ്രിയ സുലെ എന്നിവരടങ്ങിയ നേതാക്കൾ നയിച്ച മാർച്ചിൽ കൊടികളും പ്ലക്കാർഡുകളുമേന്തിയ വൻ ജനക്കൂട്ടം സെൻട്രൽ ഡൽഹിയിലെ കണാട്ട് പ്ലേസിലേക്ക് ഒഴുകിയെത്തി. പ്രതിഷേധക്കാർ ഭഗവാൻ ദാസ് റോഡിലെ ഒരു ബാരിക്കേഡ് തകർത്ത മുന്നേറിയെങ്കിലും, അതേ റോഡിലെ രണ്ടാമത്തെ ബാരിക്കേഡിൽ പോലീസ് അവരെ തടയുകയായിരുന്നു. തുടർന്ന്, ഇന്ത്യാ സഖ്യത്തിലെ പ്രമു നേതാക്കൾ സുപ്രീം കോടതിയിലെത്തി ഹർജി സമർപ്പിച്ചു.

Tags:    
News Summary - INDIA Bloc plans joint strategy session over tea after SC petition on poll irregularities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.