പ്രഫസറായി തുടരാൻ റോമില ഥാപർ വ്യക്തിവിവരം സമർപ്പിക്കണമെന്ന്​ ജെ.എൻ.യു

ന്യൂഡൽഹി: പ്രഫസർ എമെരിറ്റയായി തുടരണോ എന്ന്​ തീരുമാനമെടുക്കാൻ യോഗ്യത ഉൾപ്പെടെയുള്ള വ്യക്തിവിവരങ്ങൾ(സി.വി) സമർപ്പിക്കാൻ ചരിത്രകാരി റോമില ഥാപറിനോട്​​ ജവഹർലാൽ നെഹ്​റു സർവകലാശാല. കത്ത്​ ലഭിച്ച കാര്യം സ്ഥിരീകരിച്ച ഥാപർ ത​​​​െൻറ പദവി ജീവിതാവസാനം വരെയുള്ള അംഗീകാരമാണെന്ന്​ വ്യക്തമാക്കി.

റോമില ഥാപറിനോട്​ സി.വി സമർപ്പിക്കാൻ ആവശ്യപ്പെട്ടത്​ രാഷ്ട്രീയ പ്രേരിതമാണെന്നും നിലവിലുള്ള ഭരണസമിതിയെ വിമർശിക്കുന്നവരെ അപമാനിക്കാനുള്ള മനഃപൂർവമായ ശ്രമമാണതെന്നും ജെ.എൻ.യു ടീച്ചേഴ്​സ്​ അസോസിയേഷൻ ആരോപിച്ചു. ഥാപറിനോട്​ ജെ.എൻ.യു ക്ഷമാപണം നടത്തണമെന്നും അ​േസാസിയേഷൻ ആവശ്യപ്പെട്ടു.

അതേസമയം ടിച്ചേഴ്​സ്​ അസോസിയേഷൻ ഉയർത്തിയ ആരോപണങ്ങൾ ജെ.എൻ.യു നിഷേധിച്ചു. പ്രഫസർ എമെരിറ്റസ്​ നിയമനത്തിൽ ഓർഡിനൻസ്​ അനുസരിച്ചാണ്​ പ്രവർത്തിച്ചതെന്ന്​ സർവകലാശാല വ്യക്തമാക്കി. ഓർഡിനൻസ്​ പ്രകാരം, 75 വയസ്​ കഴിഞ്ഞവർക്ക് അവർ സർവകലാശാലയുമായി ബന്ധപ്പെട്ട്​ പ്രവർത്തിക്കാൻ തായാറാ​േണാ എന്നും അവരുടെ സേവനം ലഭ്യമാവുമോ എന്നും​ അറിയാനായി കത്ത്​ നൽകേണ്ടതുണ്ട്​. ഇൗ വിഭാഗത്തിൽപെട്ട എമെരിറ്റസിന്​ മാത്രമാണ്​ കത്ത്​ നൽകിയതെന്നും സർവകലാശാല വ്യക്തമാക്കി.

Tags:    
News Summary - JNU Asks Romila Thapar to Submit CV for Continuing as Professor Emerita -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.