കശ്മീർ റീഡറി​െൻറ നിരോധനം പിൻവലിക്കുന്നു

ശ്രീനഗർ: കശ്മീരിൽ മൂന്ന്​ മാസമായി നിരോധിച്ചിരിക്കുന്ന കശ്മീർ റീഡറി​​െൻറ വിലക്ക്​ സംസ്ഥാന സർക്കാർ പിൻവലിക്കുന്നു. ​ശ്രീനഗർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഇംഗ്ലീഷ്​ ദിനപ്പത്രത്തിനാണ് മൂന്ന്​ മാസത്തിനുശേഷം വീണ്ടും പ്രസിദ്ധീകരണം തുടങ്ങാൻ അനുമതി നൽകിയിരിക്കുന്നത്​.

ഇത്​ സംബന്ധിച്ച്​ ഒൗദ്യോഗിക അറിയിപ്പ്​ ഉടനുണ്ടാകുമെന്ന്​ സർക്കാറി​​െൻറ ഇൻഫർമേഷൻ വകുപ്പ്​ ഡയറക്ടർ ശാഹിദ്​ ഇഖ്ബാൽ ചൗധരി അറിയിച്ചിട്ടുണ്ട്​. നിരോധനം പിൻവലിക്കുമെന്ന് ​ജമ്മു–കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ  മുഫ്തിയും ഒരു ദേശിയ മാധ്യമത്തോട്​ പറഞ്ഞിരുന്നു.

പൊതു സമൂഹത്തിൽ സംഘർഷമുണ്ടാക്കുന്നുവെന്നും അക്രമത്തിന്​ പ്രേരിപ്പിക്കുന്നുവെന്നും ആരോപിച്ചാണ്​കഴിഞ്ഞ ഒക്ടോബറിൽ പത്രം നിരോധിച്ചത്​​.  പത്രത്തി​െൻറ പ്രസിദ്ധീകരണവും നിരോധനവുമായി ബന്ധപ്പെട്ട 1989, 1971 കാലയളവിലെ സെക്ഷൻ മൂന്ന്​, നാല്​ പ്രകാരമാണ്​ നിരോധനം ഏർപ്പെടുത്തിയിരുന്നത്​.

പത്രത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരുന്ന സർക്കാർ യാതൊരു വിശദീകരണവും ചോദിക്കാതെയായിരുന്നു നിരോധിച്ചത്​. സർക്കാർ നടപടിയെ സംസ്ഥാനത്തെ മാധ്യമ സംഘടനകൾ ​ചോദ്യം ചെയ്യുകയും തെരുവുകളിൽ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്​തിരുന്നു

Tags:    
News Summary - J&K to lift ban on Kashmir daily

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.