ജമ്മു: ഭീകര സംഘടനകളുമായുള്ള ബന്ധം ആരോപിച്ച് ജമ്മു-കശ്മീരിൽ മൂന്ന് സർക്കാർ ജീവനക്കാരെ സർവിസിൽനിന്ന് പുറത്താക്കി ലഫ്. ഗവർണർ മനോജ് സിൻഹ. പൊലീസ് കോൺസ്റ്റബ്ൾ ഫിർദൗസ് അഹ്മദ് ഭട്ട്, സ്കൂൾ അധ്യാപകൻ മുഹമ്മദ് അശ്റഫ് ഭട്ട്, വനംവകുപ്പ് ജീവനക്കാരൻ നിസാർ അഹ്മദ് ഖാൻ എന്നിവർക്കെതിരെയാണ് നടപടി. 2000ത്തിൽ നാഷനൽ കോൺഫറൻസ് മന്ത്രിയായിരുന്ന ഗുലാം ഹസൻ ഭട്ടിനെ വധിച്ച കേസിൽ നേരത്തേ അറസ്റ്റു ചെയ്യപ്പെട്ടയാളാണ് നിസാർ അഹ്മദ് ഖാൻ.
ഗവർണറുടെ ജീവനക്കാർക്കെതിരായ നടപടി തികച്ചും ഏകപക്ഷീയമാണെന്നും കോടതി കുറ്റക്കാരനെന്ന് വിധിക്കും വരെ കുറ്റാരോപിതൻ നിരപരാധിയാണെന്നാണ് നിയമമെന്നും ജമ്മു- കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട സർക്കാർ അധികാരത്തിൽ വന്നിട്ടും ജമ്മു-കശ്മീരിൽ ഏകപക്ഷീയമായി ജീവനക്കാരെ പുറത്താക്കുന്ന നടപടി തുടരുകയാണെന്ന് പി.ഡി.പി പ്രസിഡന്റ് മെഹബൂബ മുഫ്തി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.