ഒമർ അബ്ദുള്ള

'എ.ബി.വി.പി പരിപാടിയിൽ വിദ്യാർഥികളും അധ്യാപകരും പങ്കെടുക്കണം'; വിവാദ ഉത്തരവ് പിൻവലിച്ച് ജമ്മുകശ്മീർ സർക്കാർ

ശ്രീനഗർ: റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി എ.ബി.വി.പി സംഘടിപ്പിക്കുന്ന റാലിയിൽ സർക്കാർ സ്കൂളുകളിലെ വിദ്യാർഥികളും ജീവനക്കാരും പങ്കെടുക്കണമെന്ന വിവാദ ഉത്തരവ് പിൻവലിച്ച് ജമ്മുകശ്മീർ സർക്കാർ. ദോഡ ജില്ലയിൽ എ.ബി.വി.പി സംഘടിപ്പിക്കുന്ന ദ്വിദിന കായികമേളയുടെ നടത്തിപ്പിനായി കായിക അധ്യാപകരെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവാണ് പിൻവലിച്ചത്.

പ്രതിപക്ഷ പാർട്ടികളുടെയും ജനങ്ങളുടെയും പ്രതിഷേധത്തെ തുടർന്നാണ് സർക്കാർ നടപടി. ജനുവരി 27,28 തീയതികളിൽ എ.ബി.വി.പി സംഘടിപ്പിക്കുന്ന കായികമേളക്ക് മേൽനോട്ടം വഹിക്കാൻ നാല് കായികാധ്യാപകരെ നിയമിച്ചുകൊണ്ട് രണ്ട് ദിവസം മുൻപാണ് സർക്കാർ ഉത്തരവിറക്കിയത്. ഇതിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു.

ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാതെ സ്കൂളുകളിൽ മുസ്ലിം വിരുദ്ധ സംഘടനയായ എ.ബി.വി.പിയുടെ പരിപാടികൾ നടത്താൻ സഹായിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവ് ഇൽതിജ മുഫ്തി വിമർശിച്ചു. ആർ.എസ്.എസ് പിന്തുണയുള്ള സംഘടനയെ ഇത്തരം പരിപാടികൾ നടത്താൻ അനുവദിക്കരുതെന്ന് ഗുജ്ജർ ബക്കർവാൾ സ്റ്റുഡന്റ്സ് അലയൻസ് വക്താവ് അമീർ ചൗധരിയും പറഞ്ഞു.

Tags:    
News Summary - J&K Govt Withdraws Order on Student, Staff Participation in ABVP Event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.