Posted On
date_range Updated On
date_range കുൽഗാമിൽ സുരക്ഷാ സേനയും തീവ്രവാദികളും ഏറ്റുമുട്ടി; അഞ്ച് മരണം
ശ്രീനഗർ: ജമ്മുകശ്മീരിലെ കുൽഗാം ജില്ലയിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ അഞ്ച് തീവ ്രവാദികൾ കൊല്ലപ്പെട്ടു. കുൽഗാമിലെ കെല്ലാം ദേവസാർ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യത്തിെൻറ പതിവ് തെരച്ചലിനിടെയായിരുന്നു ഏറ്റുമുട്ടൽ.
ഫെബ്രവരി ഒന്നിന് സൈന്യവും തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ജെയ്ശെ മുഹമ്മദ് തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു. ജനുവരി 26ന് നടന്ന ഏറ്റുമുട്ടലിലും രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു. 50 രാഷ്ട്രീയ റൈഫിൾസ്, സി.ആർ.പി.എഫ്, ശ്രീഗനർ പൊലീസ് എന്നിവർ സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിലാണ് തീവ്രവാദികൾ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.