മുംബൈ ഭീകരാക്രമണത്തെ നേരിട്ട എൻ.എസ്​.ജി മേധാവി കോവിഡ്​ ബാധിച്ചുമരിച്ചു

ന്യൂഡൽഹി: നാഷനൽ സെക്യൂരിറ്റി ഗാർഡ് (എൻ.എസ്​.ജി) മുൻ ഡയറക്​ടർ ജനറൽ ജെ.കെ ദത്ത്​ കോവിഡ്​ ബാധിച്ചു മരിച്ചു. 72 വയസുള്ള ദത്ത്​ ഏപ്രിൽ 14 മുതൽ മേദാന്ത ആശുപത്രിയിൽ കോവിഡ്​ ചികിത്സയിലായിരുന്നു.

2008 ലെ മുംബൈ ഭീകരാക്രമണത്തെ നേരിട്ട എൻ.എസ്​.ജി കമാൻഡോ സംഘത്തെ നയിച്ചത്​ ദത്തായിരുന്നു. രക്​തത്തിലെ ഒാക്​സിജ​െൻറ അളവ്​ താഴ്​ന്നതിനെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച ദത്ത് പെ​െട്ടന്നുള്ള​ ഹൃദയാഘാതത്തെ തുടർന്നാണ്​ മരിച്ചതെന്ന്​ ആശുപത്രി അധികൃതർ അറിയിച്ചു. അമേരിക്കയിലുള്ള ഒരു മകളും നോയിഡയിൽ ജോലി ചെയ്യുന്ന മകനും ഭാര്യയുമാണ്​ ദത്തി​െൻറ കുടുംബം.


Tags:    
News Summary - jk dutt passed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.