Posted On
date_range Updated On
date_range കശ്മീരിൽ സി.ആർ.പി.എഫ് ജവാൻ ആത്മഹത്യ ചെയ്തു
ശ്രീനഗർ: ജമ്മുകശ്മീരിലെ സോൻവാറിൽ സി.ആർ.പി.എഫ് ജവാൻ ആത്മഹത്യ ചെയ്തു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. സേനയുടെ 79ാം ബറ്റാലിയനിലെ കോൺസ്റ്റബിൾ സുഖ്ദേവാണ് സർവ്വീസ് റൈഫിളിൽ നിന്നും വെടിയുതിർത്ത് ആത്മഹത്യ ചെയ്തത്. മൂന്ന് ദിവസങ്ങൾക്കിടെ മൂന്നാമത്തെ സുരക്ഷാ ഉദ്യോഗസ്ഥനാണ് കശ്മീരിൽ ആത്മഹത്യ ചെയ്യുന്നത്. നേരത്തെ രാഷ്ട്രീയ റൈഫിൾസിലെ രണ്ട് ജവാന്മാർ കുപ്പ്വാര ജില്ലയിൽ ആത്മഹത്യ ചെയ്തിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.