Posted On
date_range Updated On
date_range ജമ്മുകശ്മീരിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ തീവ്രവാദി കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മുകശ്മീരിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ തീവ്രവാദി കൊല്ലപ്പെട്ടു. ബുദ്ഗാം ജില്ലയിലെ ചഡൂര മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് തീവ്രവാദികൾക്കായുള്ള തെരച്ചിൽ സൈന്യം ഇപ്പോഴും തുടരുകയാണ്.
ഏറ്റുമുട്ടലിനെ തുടർന്ന് ചഡൂര മേഖലയിലെ മൊബൈൽ ഇൻറർനെറ്റ് ബന്ധം വിഛേദിച്ചിട്ടുണ്ട്. കൂടുതൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് സൈന്യത്തിൻെറ സംശയം.
വെള്ളിയാഴ്ചയും ബുദ്ഗാമിൽ സൈന്യവും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.