മുൻ കോൺഗ്രസ് നേതാവ് ജിതിൻ പ്രസാദ ഉൾപ്പടെ ഏഴ് പുതിയ മന്ത്രിമാർ, യു.പി മന്ത്രിസഭ പുനസംഘടിപ്പിച്ചു

ലഖ്നോ: നിയമസഭ തെരഞ്ഞെടുപ്പിന്​ മാസങ്ങൾ മാത്രം ശേഷിക്കേ ഉത്തർപ്രദേശിൽ ഏഴുപേരെ കൂടി ഉള്‍പ്പെടുത്തി മന്ത്രിസഭ പുനസംഘടിപ്പിച്ച് യോ​​ഗി ആദിത്യനാഥ്. മുൻ കോൺ​ഗ്രസ് നേതാവ് ജിതിന്‍ പ്രസാദ ഉൾപ്പെടെയുള്ളവർ മന്ത്രിസഭയിലുണ്ട്.

ജിതിന്‍ പ്രസാദ, ചത്രപാൽ ഗംഗ്വാർ, ധരംവീർ പ്രജാപതി, സംഗീത ബൽവന്ത് ബിന്ദ്, ദിനേശ് ഖതീക്, സഞ്ജീവ് കുമാർ, പൽതു റാം എന്നിവരെയാണ് മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. തെരഞ്ഞെടുപ്പ്​ മുന്നിൽ കണ്ട്​ പ്രാതിനിധ്യം ലഭിക്കാത്ത ജാതിക്കാരെയും പാർട്ടികളെയുമാണ്​ മന്ത്രിസഭ പുന:സംഘടനയിൽ ഉൾപെടുത്തിയത്.

2022ൽ നടക്കാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പ്​ ഫലം ബി.ജെ.പിക്ക്​ നിർണായകമാണ്​. ഈ വർഷം നടന്ന ബംഗാൾ തെരഞ്ഞെടുപ്പിൽ തോറ്റ പാർട്ടിക്ക്​ യു.പിയിൽ അധികാരം നിലനിർത്തുകയെന്നത്​ അഭിമാന പ്രശ്​നമാണ്​.

Tags:    
News Summary - Jitin Prasada, 6 others inducted into Yogi cabinet ahead of UP polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.