ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് ഉപാധ്യക്ഷന്‍ മലിക് മുഅ്തസിം ഖാന്‍
ന്യൂഡൽഹി: രാജ്യവ്യാപക വോട്ടർപട്ടിക പ്രത്യേക തീവ്ര പരിഷ്‍കരണം (എസ്.ഐ.ആർ) പ്രഖ്യാപിച്ചതിൽ ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് ഉപാധ്യക്ഷന്‍ മലിക് മുഅ്തസിം ഖാന്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും തെരഞ്ഞെടുപ്പ് കമീഷന്‍ പ്രഖ്യാപിച്ച എസ്.ഐ.ആറിൽ ബിഹാറിൽ സംഭവിച്ചപോലെ പട്ടികയിൽനിന്ന് വോട്ടർമാരെ കൂട്ടത്തോടെ വെട്ടിമാറ്റുന്ന സംഭവങ്ങൾ ഉണ്ടാകരുതെന്നും പ്രക്രിയ സുതാര്യവും ന്യായയുക്തവും ആയിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിഹാറിൽ നടത്തിയ എസ്.ഐ.ആർ വ്യാപക ക്രമക്കേടുകൾ നിറഞ്ഞതായിരുന്നു. പ്രാരംഭ ഘട്ടത്തിൽ കരട് പട്ടികയിൽ നിന്ന് 65 ലക്ഷത്തോളം പേരാണ് വെട്ടിമാറ്റപ്പെട്ടത്. പരിഷ്‍കരിച്ച അന്തിമ പട്ടികയിലും ലക്ഷങ്ങൾക്ക് ഇടം കിട്ടിയില്ല. വോട്ടർ പട്ടിക പരിഷ്കരണം ഫലത്തിൽ പൗരത്വം തെളിയിക്കാനുള്ള പ്രക്രിയയായി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.