ദലിത് നേതാവ് ജിഗ്നേഷ് മേവാനി കസ്റ്റഡിയിൽ
അഹമദാബാദ്: ദലിത് ആക്ടിവിസ്റ്റ് ജിഗ്നേഷ് മേവാനിയെയും 100 പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ദലിത് അധികാർ മഞ്ചിെൻറ ആഭിമുഖ്യത്തിൽ അസാദി കുഞ്ച് എന്ന പേരിൽ നടത്തിയ മാർച്ച് മേശനയിൽ നിന്ന് ആരംഭിച്ച് രണ്ട് മണിക്കൂറിനകമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് മാർച്ച് പൊലീസ് തടഞ്ഞത്. മാർച്ചിന് അനുവാദം നൽകിയിരുന്നില്ലെന്ന് ഭരണകൂടം അറിയിച്ചു.
ദലിതർക്ക് നേരെ പശുസംരക്ഷകർ നടത്തുന്ന അതിക്രമങ്ങളിലും കർഷകരുടെ പ്രശ്നങ്ങളിൽ സർക്കാർ പുലർത്തുന്ന നിഷേധ സമീപനത്തിലും പ്രതിഷേധിച്ചാണ് മാർച്ച്. നേരത്തെ ജെ.എൻ.യു സ്റ്റുഡൻസ് യൂണിയൻ പ്രസിഡൻറ് കനയ്യകുമാറും മേവാനിയും മേശാനയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്തിരുന്നു.
പൊലീസ് സ്റ്റേഷനിൽ നിന്ന് പുറത്ത് വന്നാലുടൻ മാർച്ചുമായി മുന്നോട്ട് പോവുമെന്ന് ദലിത് അധികാർ മഞ്ചിെൻറ പ്രവർത്തകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.