ജിഗ്നേഷ് മേവാനിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

കൊക്രജാർ (അസം): പ്രധാനമന്ത്രിക്കെതിരെ ട്വീറ്റ് ചെയ്തതിന് അസം പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്ത ഗുജറാത്ത് എം.എൽ.എയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനിയെ ഒരുദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (സി.ജെ.എം) കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതിനെ തുടർന്ന് മേവാനിയെ കൊക്രജാർ ജയിലിലേക്ക് കൊണ്ടുപോയി. മൂന്നുദിവസത്തെ പൊലീസ് കസ്റ്റഡി ഞായറാഴ്ച അവസാനിച്ചതിനെ തുടർന്നാണ് കോടതിയിൽ ഹാജരാക്കിയത്.

തിങ്കളാഴ്ച രാവിലെ മേവാനിയെ വീണ്ടും കോടതിയിൽ ഹാജരാക്കുമെന്നും ജാമ്യാപേക്ഷ ഉൾപ്പെടെ കേസിലെ വാദം തുടരുമെന്നും അഡീഷനൽ പൊലീസ് സൂപ്രണ്ട് സുർജിത് സിങ് പനേസർ പറഞ്ഞു. 

Tags:    
News Summary - Assam court sends Jignesh Mevani to one day judicial custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.