ജിഗ്നേഷ് മേവാനിയെ കർണാടകയിൽ പ്രവേശിപ്പിക്കരുതെന്ന് ബി.ജെ.പി
ബംഗളൂരു: പ്രധാനമന്ത്രിക്കെതിരായ പരാമർശത്തിെൻറ പേരിൽ ദലിത് ആക്ടിവിസ്റ്റ് ജിഗ്നേഷ് മേവാനിയെ കർണാടകയിൽ പ്രവേശിക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന നേതൃത്വം തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. വോെട്ടടുപ്പ് ദിവസമായ മേയ് 12 വരെ കർണാടയിൽ പ്രവേശിക്കുന്നത് വിലക്കണമെന്നാണ് ആവശ്യം.
ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിയും എം.എൽ.എയുമായ സി.ടി. രവിയുടെ നേതൃത്വത്തിൽ ബംഗളൂരുവിലെ തെരഞ്ഞെടുപ്പ് കമീഷൻ ഒാഫിസിലെത്തിയാണ് പരാതി നൽകിയത്. പാർട്ടിക്കെതിരെ ജനങ്ങളെ ഇളക്കിവിട്ട് സമൂഹത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ മേവാനി ശ്രമിക്കുന്നുവെന്നാണ് പരാതി. രണ്ടുദിവസം മുമ്പ് ചിത്രദുർഗയിൽ പ്രധാനമന്ത്രിക്കെതിരെ നടത്തിയ പരാമർശത്തിെൻറ പേരിൽ തെരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡിെൻറ നിർദേശപ്രകാരം മേവാനിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.