ജംഷഡ്പൂർ: ഝാർഖണ്ഡിലെ ഈസ്റ്റ് സിങ്ബം ജില്ലയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ യുവതിയും കാമുകനുമടക്കം മൂന്നുപേർക്ക് ജീവപര്യന്തം തടവ് ശിക്ഷ. അഡീഷണൽ ജില്ല ജഡ്ജി രാജേന്ദ്ര കുമാർ സിൻഹയാണ് ശിക്ഷ വിധിച്ചത്.
ഓരോരുത്തർക്കും 7,000 രൂപ വീതം പിഴയും വിധിച്ചു. 2019 ജനുവരി 12ന് ടെൽകോയിൽ തപൻ ദാസ് എന്നയാൾ കൊല്ലപ്പെട്ട കേസിലാണ് ഇവരുടെ ഭാര്യ ശ്വേതാ ദാസ്, കാമുകൻ സുമിത് സിങ്, കൂട്ടാളി സോനു ലാൽ എന്നിവരെ ശിക്ഷിച്ചത്.
ഭർത്താവിനെ കൊലപ്പെടുത്തിയശേഷം മൂവരും ചേർന്ന് മൃതദേഹം റഫ്രിജറേറ്ററിൽ കയറ്റി ഓട്ടോയിൽ ബരാബങ്കിയിലെത്തിച്ച് കുറ്റിക്കാട്ടിൽ തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.