ഝാർഖണ്ഡ്​ ആൾക്കൂട്ട കൊല; 11 പേർ അറസ്​റ്റിൽ​; ചികിത്സ വൈകിച്ചതും അന്വേഷിക്കും

റാഞ്ചി: മോഷണക്കുറ്റമാരോപിച്ച്​ യുവാവിനെ ആൾക്കൂട്ടം കെട്ടിയിട്ട്​ മർദിച്ച്​ കൊലപ്പെടുത്തിയ സംഭവത്തിൽ നാ ലുപേർ കൂടി അറസ്​റ്റിൽ. ഇതോടെ സംഭവത്തിൽ അറസ്​റ്റിലായവരുടെ എണ്ണം 11 ആയി. സരായ്​ഖേല സദർജില്ലയിൽ ജൂൺ 18നാണ്​ തബ്​രി സ്​ അൻസാരിയെന്ന 24കാരനെ ആൾക്കൂട്ടം കെട്ടിയിട്ട്​ ‘ജയ്​ ശ്രീരാം’, ‘ജയ്​ ഹനുമാൻ’ വിളിപ്പിച്ച്​ മണിക്കൂറോളം മർദിക്കുകയായിരുന്നു.

പൊലീസ്​ കസ്​റ്റഡിയിലിരി​ക്കെ രണ്ടു ദിവസത്തിനു ശേഷമാണ്​ ഇയാളെ ആശുപത്രിയിൽ ​പ്രവേശിപ്പിച്ചത്​. എന്നാൽ ചികിത്സ വൈകിച്ചതിനെ തുടർന്ന്​ തബ്​രിസ്​ മരണത്തിന്​ കീഴടങ്ങി. സംഭവത്തെ തുടർന്ന്​ രണ്ട്​ പൊലീസുകാരെ സസ്​പെൻഡ്​ ചെയ്​തിരുന്നു.

ആശുപത്രിയിലെത്തിച്ചിട്ടും തബ്​രിസിന്​ ചികിത്സ വൈകിപ്പിച്ചെന്ന്​ കുടുംബാംഗങ്ങൾ ആരോപിച്ചിരുന്നു. ഇതിൻെറ പശ്ചാത്തലത്തിൽ ചികിത്സ നൽകിയ ഡോക്​ടർമാർക്കെതിരെയും അന്വേഷണം നടത്തുമെന്ന്​ പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. അന്വേഷണ റിപ്പോർട്ട്​ ബുധനാഴ്​ച പൊലീസ്​ ആഭ്യന്തര സെക്രട്ടറിക്കും ചീഫ്​ സെക്രട്ടറിക്കും സമർപ്പിക്കും.

Tags:    
News Summary - In Jharkhand Mob Killing, 11 Arrests, Doctor Under Probe- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.