സഹ്ദേവ് സോറൻ, മാവോയിസ്റ്റുകൾക്കായി തിരച്ചിൽ നടത്തുന്നു

ഝാർഖണ്ഡിൽ മാവോ വേട്ട; വധിച്ചവരിൽ ഒരു കോടി രൂപ വിലയിട്ട സഹ്ദേവ് സോറനും

റാഞ്ചി: ഝാർഖണ്ഡിൽ മൂന്ന് മാവോവാദികളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ഇതിൽ ഒരാൾ പൊലീസ് തലക്ക് ഒരു കോടി വിലയിട്ട സി.പി.ഐ (മാവോവാദി) കേന്ദ്ര കമ്മിറ്റിയംഗം സഹ്ദേവ് സോറൻ ആണ്.

തിങ്കളാഴ്ച രാവിലെ ആറോടെ, ഗോർഹർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പണ്ഡിത്രി ​വനമേഖലയിലായിരുന്നു ഏറ്റുമുട്ടൽ. ചഞ്ചൽ എന്ന രഘുനാഥ് ഹെംബ്രാം, ബീർസെൻ ഗൻജു എന്നിവരാണ് കൊല്ലപ്പെട്ട മറ്റുള്ളവർ. രഘുനാഥ് ഹെംബ്രാം തലക്ക് 25 ലക്ഷം വിലയിട്ട നേതാവാണ്. ബീർസെൻ ഗൻജു പത്തുലക്ഷം വിലയിട്ട മാവോവാദി സോണൽ കമ്മിറ്റിയംഗവുമാണ്.

നിരവധി ആയുധങ്ങളും പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടർന്ന് പ്രത്യേക ദൗത്യസംഘം പ്രദേശത്ത് തിരച്ചിൽ നടത്തുന്നതിനിടെ, സേനക്ക് നേരെ വെടിവെപ്പുണ്ടാവുകയും സേന തിരിച്ച് വെടിവെക്കുകയുമായിരുന്നു. മേഖലയിൽ തിരച്ചിൽ തുടരുന്നു. ഞായറാഴ്ച മാ​വോ​വാദി വി​മ​ത ഗ്രൂ​പ്പാ​യ ത്രി​ദ്വീ​യ സ​മ്മേ​ള​ൻ ​പ്ര​സ്തു​തി ക​മ്മി​റ്റി​യു​​ടെ ക​മാ​ൻ​ഡ​റെ​ന്ന് സ്വ​യം വി​ശേ​ഷി​പ്പി​ക്കു​ന്ന മ​ുഖ്ദേ​വ് യാ​ദ​വിനെ ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. അ​ഞ്ചു ല​ക്ഷം രൂ​പ ത​ല​ക്ക് വി​ല​യി​ട്ട മാ​വോ​വാ​ദി നേ​താ​വാ​ണ് മു​ഖ്ദേ​വ്. ഈ ​മാ​സം നാ​ലി​ന് ര​ണ്ട് സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രെ കൊ​ന്ന കേ​സി​ലെ പ്ര​തി​ കൂ​ടി​യാ​ണ്.

Tags:    
News Summary - Jharkhand: Maoist carrying 1 crore bounty among 3 killed in encounter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.