ഝാർഖണ്ഡിലെ കൂ​ട്ട​ബ​ലാ​ത്സം​ഗം: പ്രധാനാധ്യാപകനെതിരെ കേസ്​

റാഞ്ചി: ഝാർഖണ്ഡിലെ കൂട്ട ബലാത്സംഗവുമായി ബന്ധപ്പെട്ട്​ പ്രദേശത്തെ സ്​കൂൾ പ്രധാനാധ്യാപകനെതിരെ പൊലീസ്​ കേസെടുത്തു. മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രെ പ്ര​ചാ​ര​ണം ന​ട​ത്തി​യ സ​ന്ന​ദ്ധ​സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​രാ​യ അ​ഞ്ച് വ​നി​ത​ക​ളാണ്​ കഴിഞ്ഞ ദിവസം കൂ​ട്ട​ബ​ലാ​ത്സംഗത്തിനിരയായത്​.

ഖു​ൻ​ടി ജി​ല്ല​യി​ലെ സ്​കൂളിൽ നടന്ന സംഭവം ഉടൻ പൊലീസിൽ അറിയിച്ചില്ല എന്ന കുറ്റത്തിനാണ്​ പ്രധാനാധ്യാപകനായ ഫാ. അൽഫോൺസോ ഏലിനെതിരെ കേസെടുത്തത്​. അറസ്​റ്റിലായ ഇദ്ദേഹത്തെ പിന്നീട്​ ജാമ്യത്തിൽ വിട്ടയച്ചു. കേസിൽ ഒരു പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ട പൊലീസ്​ പ്രതികളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക്​ 50,000 രൂപയുടെ പാരിതോഷികവും പ്രഖ്യാപിച്ചു. 

റാ​ഞ്ചി​യി​ൽ​നി​ന്ന് 90 കി.​മീ​റ്റ​ർ അ​ക​ലെ കൊ​ച്ചാ​ങ് ഗ്രാ​മ​ത്തി​ലെ ആ​ർ.​സി മി​ഷ​ൻ സ്കൂ​ളി​ൽ മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രാ​യ ബോ​ധ​വ​ത്ക​ര​ണ​ത്തി​​െൻറ ഭാ​ഗ​മാ​യി തെ​രു​വു​നാ​ട​കം ക​ളി​ക്കാ​ൻ എ​ത്തി​യ​വരെയാണ്​ മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ എ​ത്തി​യ ആ​യു​ധ​ധാ​രി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്​തത്​. ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ സം​ഘം പൊ​ലീ​സി​നെ അ​റി​യി​ച്ചാ​ൽ സമൂഹ മാധ്യമങ്ങളിൽ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തിയ ശേഷമാണ്​ യു​വ​തി​ക​ളെ വി​ട്ട​യ​ച്ച​ത്.

 പ്ര​തി​ക​ൾ ഝാ​ർ​ഖ​ണ്ഡി​ലെ ഗ്രാ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​കു​ന്ന പ​ത​ൽ​ഗാ​ഡി പ്ര​ക്ഷോ​ഭ​ത്തി​ൽ (ഗ്രാ​മ​സ​ഭ​ക​ൾ​ക്ക് പ​ര​മാ​ധി​കാ​രം പ്ര​ഖ്യാ​പി​ച്ച് ശി​ല​ക​ൾ സ്ഥാ​പി​ക്കു​ക​യും പു​റ​ത്തു​നി​ന്നു​ള്ള​വ​രെ ത​ട​യു​ക​യും ചെ​യ്യു​ന്ന സം​ഘം) പ​ങ്കെ​ടു​ത്തി​ട്ടു​ള്ള​വ​രാ​ണെ​ന്ന് പൊ​ലീ​സ് പറഞ്ഞു.

Tags:    
News Summary - Jharkhand Gang Rape Case: Case Against Headmaster -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.