Posted On
date_range Updated On
date_range ഝാർഖണ്ഡ്: എക്സിറ്റ് പോളിൽ കോൺഗ്രസ് സഖ്യത്തിന് മുൻതൂക്കം
റാഞ്ചി: ഝാർഖണ്ഡിൽ നിയമസഭ തെരഞ്ഞെടുപ്പിെൻറ അവസാന ഘട്ട വോട്ടെടുപ്പ് വെള്ളിയാഴ്ച പൂർത്തിയായതിനു പിന്നാലെ എക്സിറ്റ് പോൾ പ്രവചനങ്ങൾ പുറത്തുവന്നു. 62.65 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. ഡിസംബർ 23ന് ഫലം പുറത്തുവരും.
സി വോട്ടർ എക്സിറ്റ് പോൾ സംസ്ഥാനത്ത് തൂക്കുസഭയാണ് പ്രവചിക്കുന്നതെങ്കിലും കോൺഗ്രസ് സഖ്യത്തിന് നേരിയ മുൻതൂക്കം നൽകുന്നുണ്ട്. ആകെയുള്ള 81ൽ കോൺഗ്രസ്-ഝാർഖണ്ഡ് മുക്തി മോർച്ച സഖ്യം 35 സീറ്റുകൾ നേടുമെന്ന് സി വോട്ടർ പറയുന്നു.
ഭരണകക്ഷിയായ ബി.ജെ.പി 32 സീറ്റ് മാത്രമേ നേടൂ എന്നും സർവേ പ്രവചിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.