ഝാർഖണ്ഡ്​: നാലാംഘട്ട തെരഞ്ഞെടുപ്പ്​ പുരോഗമിക്കുന്നു

റാഞ്ചി: ഝാർഖണ്ഡ്​ നിയമസഭയിലേക്കുള്ള നാലാംഘട്ട തെരഞ്ഞെടുപ്പ്​ പുരോഗമിക്കുന്നു. മധുപുർ, ബഗോധർ, ദിയോഘർ, ജമുഅ, ഗാണ്ഡെ, ധുംരി, ബൊക്കാറോ, ചന്ദൻകിയാരി, സിന്ദ്രി, നിർസ, ധൻബാദ്​, ഝാരിയ, തുൻഡി തുടങ്ങി 15 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ്​ നാലാം ഘട്ടത്തിൽ നടക്കുന്നത്​.

എട്ട്​ ജില്ലകളിലെ 17 മണ്ഡലങ്ങൾ ഉൾപ്പെട്ട മൂന്നാംഘട്ട തെരഞ്ഞെടുപ്പ്​ ഇൗമാസം 12നായിരുന്നു. ഒന്നാംഘട്ടം നവംബർ 30നും രണ്ടാം ഘട്ടം ഡിസംബർ ഏഴിനും നടന്നു. അവസാനഘട്ട വോ​ട്ടെടുപ്പ്​ ഈമാസം 20നാണ്​. വോ​ട്ടെണ്ണൽ 23ന്​ നടക്കും. അതിനിടെ, നാലാംഘട്ട തെരഞ്ഞെടുപ്പ്​ നടക്കുന്ന സാഹചര്യത്തിൽ എല്ലാവരും വോട്ട്​ ചെയ്​ത്​ ജനാധിപത്യ ഉത്സവത്തിൽ പങ്കാളിയാകണമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി ഝാർഖണ്ഡിലെ വോട്ടർമാരോട്​ ട്വിറ്ററിലൂടെ അഭ്യർഥിച്ചു.

Tags:    
News Summary - Jharkhand elections: fourth phase of bypoll, 15 constituencies in fray- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.