ന്യൂഡൽഹി: ജാർഖണ്ഡ് കോൺഗ്രസ് അധ്യക്ഷൻ അജോയ് കുമാർ രാജിവെച്ചു. പാർട്ടിയിലെ ചില നേതാക്കൾ അഴിമതി നടത്തുകയാ ണെന്നും സ്വന്തം താൽപര്യങ്ങൾക്കായി പ്രവർത്തിക്കുകയാണെന്ന് ആരോപിച്ചാണ് രാജി.
മൂന്ന് പേജുള്ള രാജിക്കത്താണ് രാഹുൽ ഗാന്ധിക്ക് അജോയ് കുമാർ സമർപ്പിച്ചിരിക്കുന്നത്. പാർട്ടി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശുഭ്ദോപ് കാന്ത് ഷായ്ക്കെതിരെ അദ്ദേഹം ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇതിന് പുറമേ ചന്ദ്രശേഖർ ദുബെ, ഫുക്റാൻ അൻസാരി, പ്രദീപ് ബാൽമുച്ചു തുടങ്ങിയവർക്കെതിരെയും അദ്ദേഹം രംഗത്തെത്തിയിട്ടുണ്ട്.
കോൺഗ്രസ് അതിൻെറ വേരുകളിലേക്ക് മടങ്ങണമെന്നും ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ ഉയർത്തിെകാണ്ട് വരണമെന്നും അജോയ് കുമാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.