ഝാർഖണ്ഡിൽ അഞ്ചാംഘട്ട വോട്ടെടുപ്പ് തുടങ്ങി

റാഞ്ചി: ഝാർഖണ്ഡ്​ നിയമസഭയിലേക്കുള്ള അഞ്ചാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ്​ ആരംഭിച്ചു. നക്സൽ ശക്തി കേന്ദ്രങ്ങളടക്കം 16 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

ശാന്തൽ പർഗാന മേഖലയിലെ ആറു ജില്ലകളിലാണ് അഞ്ചാംഘട്ട വോട്ടെടുപ്പ്. രാജ്മഹൽ, ബോറിയ, ബർഹൈത്, ലിതിപാര, പാകൂർ, മഹേഷ് പുർ, ശിക്കാരിപുര, നല്ല, ജംതാര, ദുംക, ജാമ, ജാർമുണ്ടി, ശരത്, പൊരിയഹത്ത്, ഗോദ്ദ, മഹാഗാമ എന്നിവയാണ് അഞ്ചാംഘട്ടത്തിലെ നിയോജക മണ്ഡലങ്ങൾ.

ഒന്നാംഘട്ടം നവംബർ 30നും രണ്ടാംഘട്ടം ഡിസംബർ ഏഴിനും മൂന്നാംഘട്ടം ഡിസംബർ 12നും നാലാംഘട്ടം ഡിസംബർ 16നും പൂർത്തിയായി. 23നാണ് വോ​ട്ടെണ്ണൽ.

Tags:    
News Summary - Jharkhand Assembly Polls fifth phase started -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.