Posted On
date_range Updated On
date_range സൗജന്യങ്ങളുമായി ജാർഖണ്ഡിൽ സഖ്യ സർക്കാറിെൻറ ആദ്യ ബജറ്റ്
റാഞ്ചി: ജനകീയ വാഗ്ദാനങ്ങളുമായി ജാർഖണ്ഡിലെ ഹേമന്ത് സോറെൻറ നേതൃത്വത്തിലുള്ള സഖ്യ സർക്കാറിെൻറ ആദ്യ ബജറ്റ്. തൊഴിൽ രഹിതർക്ക് വാർഷിക ധന സഹായവും സൗജന്യ വൈദ്യുതിയും ബജറ്റിലെ ഹൈലൈറ്റാണ്.
ബിരുദ യോഗ്യതയുള്ള തൊഴിൽ രഹിതർക്ക് 5000 മുതൽ 7000 രൂപ വരെ വാർഷിക ധനസഹായം നൽകും. നൂറു യൂണിറ്റ് വീതം സൗജന്യ വൈദ്യുതിയും നൂറു മൊഹല്ല ക്ലിനിക്കുകളും ബജറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. സംസ്ഥാനത്തെ ദരിദ്രരെ സഹായിക്കുന്നതിനായി 5 രൂപക്ക് ഒരു നേരത്തെ ഭക്ഷണവും സൗജന്യ നിരക്കിൽ സാരി, ദോത്തി തുടങ്ങിയ വസ്ത്രങ്ങളും നൽകുമെന്നും വാഗ്ദാനമുണ്ട്.
ജെ.എം.എം - കോൺഗ്രസ്- ആർ.െജ.ഡി സഖ്യ സർക്കാർ 2019 സെപ്റ്റംബറിൽ നടന്ന തെരഞ്ഞെടുപ്പിനെ തുടർന്നാണ് അധികാരത്തിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.