ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾ കൂട്ടിയിടിച്ചു. ഇന്ന് വൈകിട്ട് മൂന്ന് മണിക്കായിരുന്നു അപകടം. സംഭവത്തിൽ ആളപായമോ പരിക്കോ ഇല്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചിട്ടുണ്ട്. വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെ ഡൽഹി –കശ്മീർ വിമാനത്തിൻറെ ചിറക് മറ്റൊരു വിമാനത്തിൽ ഇടിക്കുകയായിരുന്നു.
അപകടം നടക്കുേമ്പാൾ ഇരുവിമാനങ്ങളും റൺവെ നമ്പർ 29ലായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായാണ് എയർപോർട്ട് അധികൃതർ നൽകുന്ന വിശദീകരണം. ഏപ്രിൽ 26നും സമാന സംഭവം ഉണ്ടായിരുന്നു. അന്ന് കാറ്ററിങ് വാഹനം എയർ ഇന്ത്യ വിമാനത്തിൽ ഇടിച്ച് വിമാനത്തിൻറെ വാതിൽ തകർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.