ആളെവെച്ച്​ എഞ്ചിനീയറിങ് പ്രവേശന​ പരീക്ഷ​ എഴുതിച്ചു; ജെ.ഇ.ഇ ടോപ്പറും രക്ഷിതാവും അറസ്റ്റിൽ

ഗുവാഹതി: രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട എഞ്ചിനീയറിങ്​ പ്രവേശന പരീക്ഷയായ ജോയിൻറ്​ എൻട്രൻസ്​ എക്​സാം (ജെ.ഇ.ഇ) പകരക്കാരനെ കൊണ്ട്​ എഴുതിച്ച്​​ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥിയും രക്ഷിതാവും അറസ്റ്റിൽ. 99.8 ശതമാനം മാർക്ക്​ നേടി​യ നീൽ നക്ഷത്ര ദാസ്​ ആസമിലെ ജെ.ഇ.ഇ ടോപ്പർ കൂടിയാണ്​​. സഹായം ചെയ്​തുകൊടുത്ത ടെസ്റ്റിങ്​ സെൻററിലെ മൂന്ന്​ ജീവനക്കാരും അറസ്റ്റിലായിട്ടുണ്ട്​. പ്രതികൾക്കെതിരെ അസാര പൊലീസ്​ സ്റ്റേഷനിൽ എഫ്​.​െഎ.ആർ ഫയൽ ചെയ്​തു​.

നീലി​െൻറ പിതാവ്​ ഡോ. ജ്യോതിർമയി ദാസും ടെസ്റ്റിങ്​ സെൻററിലെ ജീവനക്കാരായ ഹമേന്ദ്ര നാഥ് ശർമ്മ, പ്രഞ്ജൽ കലിത, ഹിരുലാൽ പതക് എന്നിവരും പിടിയിലായതായി ഗുവാഹത്തി പോലീസ്​​ അറിയിച്ചു​. വിദ്യാർഥി പരീക്ഷയെഴുതാൻ പ്രോക്​സിയെ (പകരക്കാരൻ) ഉപയോഗിച്ചത് ​ഒരു ഏജൻസിയുടെ സഹായത്തോടെയാണെന്നും ഗുവാഹതി പോലീസ് കമ്മീഷണർ എംപി ഗുപ്ത എൻ‌ഡി‌ടി‌വിയോട് പറഞ്ഞു. പ്രതികളെ വ്യാഴാഴ്​ച ലോക്കൽ കോടതിയിൽ ഹാജരാക്കും. 

Tags:    
News Summary - JEE Mains Topper In Assam Arrested, Allegedly Used Proxy For Exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.